Quantcast

ആറ് ദിവസത്തിനകം മസ്ജിദുന്നബവിയിലെത്തിയത് 50 ലക്ഷത്തിലേറെ പേര്‍; മക്ക-മദീന ഹറമുകളിലേക്ക് വിശ്വാസിപ്രവാഹം

റൗദ ശരീഫിൽ പ്രാർത്ഥിക്കാനായി 1,35,242 പേർക്ക് പ്രവേശനം അനുവദിച്ചു

MediaOne Logo

Web Desk

  • Published:

    22 Nov 2023 7:10 PM GMT

A huge increase in the number of believers coming to the Prophets Mosque in Madinah. In six days, more than 50 lakh devotees came to Masjid Nabawi, More than 50 lakhs visited Masjid Nabawi within six days
X

റിയാദ്: മദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻ വർധന. ആറ് ദിവസത്തിനുള്ളിൽ 50 ലക്ഷത്തിലേറെ വിശ്വാസികൾ മസ്ജിദുന്നബവിയിലെത്തി. സ്കൂൾ അവധിയും മെച്ചപ്പെട്ട കാലാവസ്ഥയുമാണ് തിരക്ക് വർധിക്കാൻ കാരണമായത്.

ഈ മാസം 15 മുതൽ 20 വരെയുള്ള ദിവസങ്ങളിലായി 50 ലക്ഷം വിശ്വാസികളാണ് മദീനയിലെ പ്രവാചകൻ്റെ പളളിയിൽ എത്തിയത്. സന്ദർശകർക്ക് പ്രയാസരഹിതമായി ആരാധനകൾ നടത്താനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി മസ്ജിദുന്നബവി ഏജൻസി അറിയിച്ചു. ഈ കാലയളവിൽ റൗദ ശരീഫിൽ പ്രാർത്ഥിക്കാനായി 1,35,242 പേർക്ക് പ്രവേശനം അനുവദിച്ചു.

കൂടാതെ 4,67,221 സന്ദർശകർക്ക് പ്രവാചകൻ്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സലാം പറയാനും അനുമതി നൽകി. പ്രായമായ ആളുകൾക്കായി പ്രത്യേകം ഒരുക്കിയ സൌകര്യങ്ങൾ 16,772-ത്തിലധികം ആളുകൾ ഉപയോഗപ്പെടുത്തി. നോമ്പുകാർക്കായി 119,400 ബോട്ടിൽ സംസം വെള്ളവും ഇഫ്താർ ഭക്ഷണവും വിതരണം ചെയ്തു. കൂടാതെ എക്സിബിഷൻ, ലൈബ്രറി, ഗതാഗത സേവനങ്ങളും വിശ്വാസികൾ ഉപയോഗപ്പെടുത്തി. തിരക്ക് വർധിച്ചതോടെ സുരക്ഷ, സേവനം, എമർജൻസി, സന്നദ്ധ ആരോഗ്യ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി മസ്ജിദുന്നബവി ഏജൻസി അറിയിച്ചു.

TAGS :

Next Story