ഫൈവ്ജി നെറ്റ് വര്‍ക്ക് ലഭ്യതയുടെ അളവ് 53 ശതമാനമായി ഉയര്‍ന്നു
5ജി ഉപഭോക്താക്കളുടെ എണ്ണം 52 ലക്ഷം കവിഞ്ഞു
സൗദിയില്‍ ഫിഫ്ത്ത് ജനറേഷന്‍ ഇന്റര്‍നെറ്റ് ലഭ്യതയില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയതായി ടെലികോം അതോറിറ്റി. കഴിഞ്ഞ വര്‍ഷത്തോടെ രാജ്യത്തെ ഫൈവ്ജി ലഭ്യത 53ശതമാനമായി ഉയര്‍ന്നതായി കമ്മീഷന്‍ വ്യക്തമാക്കി.
കമ്മ്യൂണിക്കേഷന്‍സ് സ്‌പൈസസ് ആന്റ് ടോക്‌നോളജി കമ്മീഷനാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രാജ്യത്തെ ഫൈവ്ജി നെറ്റ് വര്‍ക്ക് കവറേജ് ഏരിയ അന്‍പത്തി മൂന്ന് ശതമാനമായി വര്‍ധിച്ചതായി കമ്മീഷന്‍ അറിയിച്ചു.
2022 അവസാനത്തിലെ കണക്കുകള്‍ പ്രകാരമാണ് ഈ വര്‍ധനവ്. 2021നെ അപേക്ഷിച്ച് 98ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. 2022ല്‍ ഫൈവ്ജ് ഡിവൈസുകളുടെ എണ്ണം അന്‍പത്തി രണ്ട് ലക്ഷമായും ഉയര്‍ന്നു.
രാജ്യത്തെ ഗ്രാമ പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് ലഭ്യതയുടെ അളവ് 98ശതമാനമായും ഇക്കാലയളവില്‍ വര്‍ധിച്ചു. നിലവില്‍ രാജ്യത്ത് ഫൈവ്ജി ഫോര്‍ജി സേവനങ്ങളാണ് ലഭ്യമാക്കി വരുന്നത്. ഒന്നര കോടി പേര്‍ ഫോര്‍ജി ഇന്റര്‍നെറ്റ് സേവനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.
Adjust Story Font
16