സൗദിയിൽ 8.73 ലക്ഷം വ്യാജ രജിസ്‌ട്രേഷനുകൾ പിടികൂടി
രണ്ടുലക്ഷത്തോളം വ്യാജ ടയറുകൾ
ജിദ്ദ: സൗദിയിൽ വ്യാജ ട്രേഡ് മാർക്കുകൾ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങൾക്കെതിരെ നടപടി കർശനമാക്കി അതോറിറ്റി. അതോറിറ്റി നടത്തിയ പരിശോധനയിൽ നിരവധി ഉൽപ്പന്നങ്ങൾ പിടികൂടി. 5 ലക്ഷത്തോളം ട്രേഡ് മാർക്കുകളാണ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സൗദി ഇൻറലെക്ച്വൽ പ്രോപ്പർട്ടി അതോറിറ്റിയാണ് 2024ന്റെ ആദ്യ പകുതിയിൽ 8.73 ലക്ഷം വ്യാജ വാണിജ്യ ചിഹ്നങ്ങളുപയോഗിച്ച ഉൽപ്പന്നങ്ങൾ പിടികൂടിയത്. ഇതിൽ 50% വാഹന ഉപകരണങ്ങൾ, 22% ഭക്ഷ്യ ഉൽപ്പന്നങ്ങൾ, 6% ക്ലീനിംഗ് മെറ്റീരിയലുകൾ എന്നിവ ഉൾപ്പെടുന്നു.
രണ്ടുലക്ഷത്തോളം വ്യാജ ടയറുകളാണ് പിടിച്ചെടുത്തത്. 47,634 ട്രേഡ് മാർക്കുകളും 7,234 പേറ്റന്റുകളും 1,935 ഡിസൈനുകളും 2,682 കോപ്പിറൈറ്റ് അപേക്ഷകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജ ഉൽപ്പന്നങ്ങൾക്കെതിരെ സാങ്കേതിക സുരക്ഷയും ബോധവൽക്കരണ ക്യാമ്പയിനുകളും ശക്തമാക്കുകയാണ് അതോറിറ്റി.
Next Story
Adjust Story Font
16