Quantcast

സന്നദ്ധ സേവനത്തിലൂടെയുള്ള നേട്ടം വർധിച്ചു; സൗദി ഖജനാവിന് 923 ദശലക്ഷം റിയാൽ മിച്ചം

20 മേഖലകളിൽ ആറര ലക്ഷം സന്നദ്ധ സേവകർ

MediaOne Logo

Web Desk

  • Published:

    15 Jan 2023 4:33 PM GMT

സന്നദ്ധ സേവനത്തിലൂടെയുള്ള നേട്ടം വർധിച്ചു; സൗദി ഖജനാവിന് 923 ദശലക്ഷം റിയാൽ മിച്ചം
X

സന്നദ്ധ പ്രവർത്തനങ്ങൾക്ക് ചെറുപ്പക്കാരെ ഉപയോഗപ്പെടുത്തിയതോടെ സൗദി ഖജനാവിന് ലഭിച്ചത് വൻ നേട്ടം. 923 ദശലക്ഷത്തിലധികം റിയാലാണ് സന്നദ്ധ സേവനങ്ങൾ ഉപയോഗിച്ചതോടെ ഖജനാവിന് ലഭിച്ചത്. ആറര ലക്ഷത്തിലേറെ പേരാണ് കഴിഞ്ഞ വർഷം സന്നദ്ധ സേവനത്തിന് ഇറങ്ങിയത്.

ആരോഗ്യം, ഹജ്ജ്, ഉംറ, പരിസ്ഥിതി ഉൾപ്പെടെ 20 മേഖലകളിലാണ് സൗദിയിലെ ചെറുപ്പക്കാരുടെ സേവനം ഉപയോഗിച്ചത്. ഇതു വഴി ലാഭിച്ചത് 923 ദശലക്ഷം റിയാലാണ്. സാധാരണ രീതിയിൽ ജീവനക്കാരെ വെച്ച് ചെയ്യാറുള്ളതാണ് ഇത്തരം പ്രവൃത്തികൾ.

കഴിഞ്ഞ വർഷം കൂടുതൽ പേർ രാജ്യത്തിനൊപ്പം സന്നദ്ധ സേവനത്തിൽ പങ്കാളികളായി. 6,58,000 യുവതീ യുവാക്കളാണ് വിവിധ മന്ത്രാലയങ്ങളുടെ സേവനത്തിൽ സൗജന്യമായി സേവനം നൽകിയത്. ഇതിൽ ഒരാളുടെ സേവനത്തിനുള്ള മൂല്യം 64 റിയാൽ വരുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി കണക്ക് കൂട്ടുന്നു. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലായുന്നു സന്നദ്ധ പ്രവർത്തനങ്ങളുടെ ഏകോപനം. 65 ലക്ഷത്തിലധികം ജനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിച്ചെന്നാണ് കണക്ക് കൂട്ടുന്നത്.

TAGS :

Next Story