Quantcast

ഖുർത്വുബ ഫൗണ്ടേഷന് പിന്തുണയുമായി ദമ്മാമിൽ കൂട്ടായ്മ രൂപീകരിച്ചു

ഫൗണ്ടേഷൻ നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് കൂട്ടായ്മ ആവശ്യമായ സഹായങ്ങളൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    7 Sep 2024 8:37 PM GMT

ഖുർത്വുബ ഫൗണ്ടേഷന് പിന്തുണയുമായി ദമ്മാമിൽ കൂട്ടായ്മ രൂപീകരിച്ചു
X

ദമ്മാം: ഉത്തരേന്ത്യയിലെ ന്യൂനപക്ഷ ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഖുർത്വുബ ഫൗണ്ടേഷന് പിന്തുണയുമായി സൗദിയിലെ ദമ്മാമിൽ കൂട്ടായ്മ രൂപീകരിച്ചു. ഫൗണ്ടേഷൻ നടത്തി വരുന്ന വിദ്യഭ്യാസ പ്രവർത്തനങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള സഹായം, കരിയർ പരിശീലനം തുടങ്ങിയ പദ്ധതികൾക്ക് കൂട്ടായ്മ ആവശ്യമായ സഹായങ്ങളൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ബീഹാറിലെ കിഷൻഗഞ്ചിൽ പ്രവർത്തിക്കുന്ന ഖുർത്വുബ ഫൗണ്ടേഷന്റെ പ്രവാസി പോഷക ഘടകമായ തകാതുഫ് സൗദിയിൽ പ്രവർത്തിമാരംഭിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കിഴക്കൻ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയാണ് കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. ഫൗണ്ടേഷന് കീഴിൽ നടന്നു വരുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള വിവിദോദ്ദേശ പരിപാടികൾ, ഭിന്നശേഷിക്കാരുടെ സംരക്ഷണം, കരിയർ പരിശീലനം തുടങ്ങിയ പദ്ധതികളെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് കൂട്ടായ്മ പ്രവർത്തനമാരംഭിച്ചത്. കൂട്ടായ്മ രൂപീകരണത്തിന് ഖുർത്വുബ ഡയറക്ടർ ഡോക്ടർ സുബൈർ ഹുദവി നേതൃത്വം നൽകി. മുഹമ്മദ് കുട്ടി കോഡൂരിന്റെ നേതൃത്വത്തിൽ പതിനാലംഗ സമിതിയെയും തെരഞ്ഞെടുത്തു. ഡോക്ടർ സുബൈർ ഹുദവി, അബുജിർഫാസ് മൗലവി, അബ്ദുൽ മജീദ്, ആലികുട്ടി ഒളവട്ടൂർ, സുഹൈൽ ഹുദവി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story