സൗദിയുടെ വാർഷികവലോകന റിപ്പോർട്ടിൽ കമ്മി രേഖപ്പെടുത്തി
2023 മൂന്നാം പാദറിപ്പോർട്ടിലാണ് ചിലവ് ഉയർന്നത്
ദമ്മാം: സൗദിയുടെ വാർഷിക ബഡ്ജറ്റ് അവലോകന റിപ്പോർട്ടിൽ കമ്മി രേഖപ്പെടുത്തി. നടപ്പു വർഷത്തെ മൂന്നാം പാദ റിപ്പോർട്ടിലാണ് ചിലവ് വരുമാനത്തേക്കാൾ ഉയർന്നത്. എന്നാൽ മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തി. എണ്ണ വരുമാനത്തിൽ വന്ന കുറവാണ് ഇടിവിന് കാരണമായത്.
സൗദിയുടെ 2023 മൂന്നാം പാദ സാമ്പത്തികവലോകന റിപ്പോർട്ടിൽ വരുമാനത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തി. മൂന്നാം പാദത്തിൽ 258.5 ബില്യൺ റിയാൽ വരുമാന രേഖപ്പെടുത്തിയപ്പോൾ 294.3 ബില്യൺ റിയാലിന്റെ ചിലവും രേഖപ്പെടുത്തി. 35.8 ബില്യൺന്റെ കമ്മിയാണ് ഇക്കാലയളവിലുണ്ടായത്. എന്നാൽ മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വരുമാനത്തിൽ 9 മില്യൺ റിയാലിന്റെ വർധനവുണ്ടായതായി ധനമന്ത്രാലയം വ്യക്തമാക്കി.
ഇതോടെ നടപ്പു വർഷത്തെ മൊത്ത വരുമാനം 854.3 ബില്യൺ റിയാലായും ചിലവ് 898.3 ബില്യൺ റിയാലായും ഉയർന്നു. തുടർച്ചയായി മൂന്നാം പാദത്തിലും കമ്മിയാണ് അനുഭവപ്പെട്ടത്. എണ്ണേതര വരുമാനത്തിൽ വലിയ വർധനവ് ലഭിച്ചെങ്കിലും എണ്ണ വരുമാനത്തിൽ വന്ന കുറവാണ് വരുമാന നഷ്ടത്തിലേക്ക് നയിച്ചത്. എണ്ണ വരുമാനം 505.4 ബില്യൺ റിയാലും എണ്ണേതര വരുമാനം 349 ബില്യൺ റിയാലും രേഖപ്പെടുത്തി.
Adjust Story Font
16