Quantcast

സൗദിയിൽ സ്വദേശി പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി

മറ്റൊരു കേസിൽ തീവ്രവാദ പ്രവർത്തനത്തിലേർപ്പെട്ട സ്വദേശിയെയും ഇന്ന് വധശിക്ഷക്ക് വിധേയമാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തി.

MediaOne Logo

Web Desk

  • Published:

    22 April 2024 5:24 PM GMT

സൗദിയിൽ സ്വദേശി പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി
X

റിയാദ്: സൗദിയിൽ സ്വദേശി പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി. ശ്രീലങ്കൻ സ്വദേശിയുടെ വധശിക്ഷയാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ ഇന്ന് നടപ്പിലാക്കിയത്. പ്രതിക്കെതിര കുറ്റം തെളിഞ്ഞതിനാൽ വിചാരണ കോടതിയും തുടർന്ന് അപ്പീൽ കോടതികളും വധശിക്ഷ വിധിക്കുകയായിരുന്നു. മറ്റൊരു കേസിൽ തീവ്രവാദ പ്രവർത്തനത്തിലേർപ്പെട്ട സ്വദേശിയെയും ഇന്ന് വധശിക്ഷക്ക് വിധേയമാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തി.

സ്വദേശിയായ യൂസുഫ് ബിൻ ഈസ അൽ മുല്ലയെ മാരകമായ ആയുധങ്ങൾ കൊണ്ട് ആക്രമിക്കുകയും മുറിവേൽപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് വധശിക്ഷ നടപ്പിലാക്കിയത്. ശ്രീലങ്കൻ സ്വദേശിയായ ഇന്ത്യൻ പുത്യാറ്റെറ്റ് സിങ്ഷൗ അന്ദ്രരതനെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. പ്രതിക്കെതിരായ കുറ്റം തെളിയുകയും വിചാരണ കോടതിയും തുടർന്ന് അപ്പീൽ കോടതികളും പരമോന്നത നീതിപീഠവും ഇദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകാൻ തയ്യാറാകത്തിനെ തുടർന്ന് കോടതി ഉത്തരവ് നടപ്പിലാക്കാൻ രാജവിജ്ഞാപനമിറങ്ങി. . കേസിലെ വിധിയും ശിക്ഷയും അക്രമത്തിന് മുതിരുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നതായി ആഭ്യന്തരം മന്ത്രാലയം വ്യക്തമാക്കി. മറ്റൊരു കേസിൽ തീവ്രവാദസംഘടനകളുമായി ചേർന്ന് രാജ്യദ്രോഹ പ്രവർത്തനങ്ങളിലേർപ്പെട്ടതിന് സ്വദേശി പൗരനെ വധശിക്ഷക്ക് വിധേയമാക്കി. അബ്ദുറഹ്‌മാൻ ബിൻ സയർ ബിൻ അബ്ദുല്ല അൽഷമ്മരിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. റിയാദിൽ വെച്ചാണ് ഇദ്ദേഹത്തെ വധശിക്ഷക്ക് വിധേയമാക്കിയത്.

TAGS :

Next Story