സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ വൻ വർധനവ്
ജുലൈയില്‍ 21 ശതമാനം വര്‍ധിച്ച് 1290 കോടി റിയാലിലെത്തി
ദമ്മാം: സൗദിയിൽ നിന്നും പ്രവാസികൾ വിദേശങ്ങളിലേക്ക് അയക്കുന്ന പണമിടപാടിൽ വർധനവ്. രണ്ട് വർഷങ്ങൾക്ക് ശേഷം ഏറ്റവും ഉയർന്ന നിരക്കാണ് ജൂലൈയിൽ രേഖപ്പെടുത്തിയത്. ഇരുപത്തിയൊന്ന് ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയ ഇടപാട് ആയിരത്തി ഇരുന്നൂറ്റി തൊണ്ണൂറ് കോടി റിയാലിലെത്തി. ശരാശരി തൊള്ളായിരം മുതൽ ആയിരം കോടി റിയാൽ വരെയായിരുന്നു പോയ മാസങ്ങളിലെ പണമിടപാട്. സൗദി ദേശീയ ബാങ്കായ സാമയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2021 ജൂലൈയിലാണ് അവസാനമായി 1200 കോടിക്ക് മുകളിൽ പണമിടപാട് രേഖപ്പെടുത്തിയത്. സ്വകാര്യ മേഖലയിൽ വിദേശികളുടെ എണ്ണം വർധിച്ചതും, മെച്ചപ്പെട്ട വേതന വർധനവ് നടപ്പിലായതും, വേനലവധിക്ക് വിദേശികൾ കൂടുതലും അവധി ചെലവഴിക്കാൻ സ്വന്തം നാടുകളിലേക്ക് തിരിച്ചതും പണമിടപാട് വർധിക്കാൻ ഇടയാക്കിയതായി സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
Next Story
Adjust Story Font
16