Quantcast

സൗദിയിൽ ഇവന്റ് ആന്റ്‌ എക്സിബിഷൻ മേഖലയിൽ വൻ വർധനവ്

രണ്ട് വര്‍ഷത്തിനിടെ മേഖലയില്‍ നൂറ് ശതമാനം തോതില്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി

MediaOne Logo

Web Desk

  • Updated:

    2023-10-18 19:07:36.0

Published:

18 Oct 2023 6:11 PM GMT

സൗദിയിൽ ഇവന്റ് ആന്റ്‌ എക്സിബിഷൻ മേഖലയിൽ വൻ വർധനവ്
X

റിയാദ്: സൗദിയില്‍ ഇവന്റ് ആന്റ് എക്‌സിബിഷന്‍ മേഖലയില്‍ വന്‍വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനിടെ മേഖലയില്‍ നൂറ് ശതമാനം തോതില്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി അറിയിച്ചു. തൊഴില്‍ മേഖലക്കും സമ്പദ് വ്യവസ്ഥക്കും കരുത്തായി മാറി.

എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍സ് ജനറല്‍ അതോറിറ്റിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രണ്ട് വര്‍ഷത്തിനിടെ മേഖലയില്‍ നൂറ് ശതമാനം തോതില്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി അതോറിറ്റി സി.ഇ.ഒ അംജദ് ഷേക്കര്‍ പറഞ്ഞു.

മേഖലയുടെ വളര്‍ച്ച നിരക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അതോറിറ്റി നടത്തി വരികയാണ്. സൗദി സമ്പദ് വ്യവസ്ഥക്ക് കൂടുതല്‍ കരുത്ത് പകരുന്ന നിലയിലേക്ക് മേഖലയെ വളര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030ന്റെ ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികള്‍ പൂര്‍ത്തിയായി വരുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു. രാജ്യം ആതിഥേയത്വം വഹിക്കുന്നതും അല്ലാത്തതുമായ പരിപാടികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, ഈ മേഖലയിലെ ചെറുതും വലുതുമായ സംരംഭങ്ങളെ ശാക്തീകരിക്കുക, ഈ രംഗത്തേക്ക് ആവശ്യമായ മനുഷ്യ വിഭവശേഷിയെ ഒരുക്കുക, പ്രഫഷണല്‍ യോഗ്യതകള്‍ ഉറപ്പ് വരുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അതോറിറ്റി നടത്തി വരുന്നത്.

TAGS :

Next Story