Quantcast

സൗദിയിൽ വ്യവസായ ശാലകളുടെ എണ്ണത്തിൽ വൻ വർധന

വ്യവസായ വികസന നിധി നടപ്പാക്കിയതിന് ശേഷമാണ് വർധന

MediaOne Logo

Web Desk

  • Published:

    16 Sep 2024 4:13 PM GMT

സൗദിയിൽ വ്യവസായ ശാലകളുടെ എണ്ണത്തിൽ വൻ വർധന
X

റിയാദ്: സൗദിയിൽ വ്യവസായ ശാലകളുടെ എണ്ണത്തിൽ വൻ വർധന. സൗദിയിൽ വ്യവസായ ശാലകളുടെ എണ്ണം 200 ൽ നിന്ന് 11500 ആയി ഉയർന്നതായാണ് കണക്കുകൾ. വ്യവസായ വികസന നിധി നടപ്പാക്കിയതിന് ശേഷമാണ് വർധന. റിയാദിൽ സംഘടിപ്പിച്ച വ്യവസായ, ധാതു വിഭവ സംരംഭക വാരത്തോടനുബന്ധിച്ച ചർച്ച സെഷനിൽ വ്യവസായ മന്ത്രി സുൽത്താൻ ബിൻ ഖാലിദാണ് കണക്കുകൾ വെളിപ്പെടുത്തിയത്.

1974 ൽ രാജ്യത്ത് ആകെയുണ്ടായിരുന്നത് 200 വ്യവസായ ശാലകളായിരുന്നു. 2024 എത്തിയപ്പോളത് 11500 ആയി ഉയർന്നിട്ടുണ്ട്. 400 കോടി റിയാൽ നിക്ഷേപത്തിൽ നിന്ന് ഇന്ന് ഒന്നര ട്രില്യൺ റിയാലിന്റെ നിക്ഷേപമാണ് ഈ മേഖലയിൽ ആകെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. വ്യാവസായിക കയറ്റുമതിലും വർധനവാണ്. 100 കോടി റിയലിൽ നിന്നും 25000 ത്തിലധികം റിയാലായാണ് കയറ്റുമതി മൂല്യം ഉയർന്നത്.

ആദ്യകാലങ്ങളിൽ ഈ മേഖലയിൽ ജോലി ചെയ്തിരുന്നത് പതിനായിരത്തിൽ കുറവ് തൊഴിലാളികളായിരുന്നു. എന്നാൽ ഇന്ന് തൊഴിൽ മേഖല വികസിച്ച് എട്ട് ലക്ഷത്തിലധികമായി വർധിച്ചിരിക്കുകയാണ്. ഈ മേഖലയിലെ പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുകയും ലഘു വായ്പാ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തിരുന്നു. പ്രത്യേക പരിശീലന പദ്ധതികളും നടപ്പിലാക്കി ഇതിന്റെ ഭാഗമായാണ് വ്യവസായ മേഖലയിലെ ഈ കുതിച്ചു ചാട്ടം.

TAGS :

Next Story