Quantcast

സൗദിയിൽ പൊതുഗതാഗതം ഉപയോഗിച്ചവരിൽ വൻ വർധന

2022ൽ രാജ്യത്ത് പൊതുഗതാഗത സംവിധാനത്തെ ഉപയോഗിച്ചത് ആകെ 43.5 ദശലക്ഷം പേരാണ്

MediaOne Logo

Web Desk

  • Published:

    5 Jan 2024 7:45 PM GMT

A huge increase in the number of people who used public transport in Saudi Arabia
X

പൊതുഗതാഗത രംഗത്ത് വമ്പൻ കുതിച്ചു ചാട്ടവുമായി സൗദി അറേബ്യ. 2021 നെ അപേക്ഷിച്ച് 2022 ൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചവരിൽ 200 ശതമാനത്തിലേറെ വർധനവാണ് രാജ്യത്തുണ്ടായത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട കണക്കുകളിലാണ് വർധനവ് രേഖപ്പെടുത്തിയത്.

2022ൽ രാജ്യത്ത് പൊതുഗതാഗത സംവിധാനത്തെ ഉപയോഗിച്ചത് ആകെ 43.5 ദശലക്ഷം പേരാണ്. മുൻവർഷത്തെ അപേക്ഷിച്ച് 234 ശതമാനം വളർച്ചയാണ് ഇതിൽ രേഖപ്പെടുത്തിയത്. ഇൻട്രാ-സിറ്റി, ഇന്റർസിറ്റി ബസുകൾ ഉപയോഗിക്കുന്ന യാത്രക്കാരെ ആശ്രയിച്ചുള്ള കണക്കുകളാണിത്. നഗരത്തിനകത്തുള്ള ഇന്റ്രാ സിറ്റി ബസുകളേക്കാൾ നഗരങ്ങൾക്കിടയിൽ യാത്ര നടത്തുന്ന ഇന്റർ സിറ്റി ബസുകളേയാണ് ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത്. മൊത്തം യാത്രക്കാരുടെ 90 ശതമാനവും ഇന്റർ സിറ്റി യാത്രക്കാരാണ്.

കൂടാതെ നഗരത്തിനുള്ളിലെ യാത്രക്കാരുടെ എണ്ണം 4.42 ദശലക്ഷമായി ഉയരുകയും ചെയ്തു. അതേസമയം ആഭ്യന്തര ചരക്കു നീക്കത്തിലും 2022ൽ 6 ശതമാനം വർധനവ് രാജ്യത്ത് രേഖപ്പെടുത്തി. 209 ദശലക്ഷം ടൺ ചരക്കുനീക്കമാണ് റിപ്പോർട്ട് ചെയ്തത്. കൂടാതെ വാഹനങ്ങളുടെ എണ്ണത്തിലും റോഡ് ശൃംഖലയുടെ ദൈർഘ്യത്തിലും 2022ൽ രാജ്യത്ത് വർധനവ് രേഖപ്പെടുത്തി. ആകെ വാഹനങ്ങളുടെ എണ്ണം 5 % വർധിച്ച് 14.96 ദശലക്ഷമായി ഉയർന്നപ്പോൾ റോഡ് ശൃംഖലയുടെ ദൈർഘ്യം 2% വർധിച്ച് 266,000 കിലോമീറ്ററായും ഉയർന്നു.

TAGS :

Next Story