സൗദിയിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന
റിയാദ്: സൗദിയിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ വർഷം രാജ്യത്തേക്കൊഴുകിയത് എൺപത്തി ആറ് ലക്ഷം വിനോദ സഞ്ചാരികളാണ്. ഇവർ രാജ്യത്ത് ചെലവഴിക്കുന്ന പണത്തിലും വർധനവുണ്ടായിട്ടുണ്ട്. ടൂറിസം മന്ത്രാലയമാണ് പുതിയ കണക്കുകൾ പുറത്തു വിട്ടത്. സഞ്ചാരികൾ രാജ്യത്ത് ചെലവഴിച്ചത് 15 ബില്യൺ റിയാലിലധികമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
മന്ത്രാലയം പുറത്തിറക്കിയ 2023 ലെ ടൂറിസം സ്ഥിതിവിവരക്കണക്കുകൾ സംബന്ധിച്ച വാർഷിക റിപ്പോർട്ടിലാണ് കണക്കുകൾ പുറത്തു വിട്ടത്. ഏറ്റവുമധികം സന്ദർശകർ രാജ്യത്തേക്കെത്തിയത് ബഹ്റൈനിൽ നിന്നാണ്. 34 ലക്ഷത്തിലധികം സഞ്ചാരികളാണ് ഇവിടെ നിന്നും സൗദിയിലെത്തിയത്. 23 ലക്ഷം സഞ്ചാരികളുമായി കുവൈത്തും, 14 ലക്ഷം സന്ദർശകരുമായി യു.എ.ഇയും തൊട്ടുപിറകിലുണ്ട്.
ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നും ഇത്തവണ ധാരാളം സന്ദർശകർ രാജ്യത്തെത്തി. ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് രാജ്യം നടപ്പിലാക്കുന്നത്. വിഷൻ രണ്ടായിരത്തി മുപ്പതിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് കൂടിയാണ് രാജ്യത്തെ ടൂറിസം മേഖലയുടെ വളർച്ച.
Adjust Story Font
16