Quantcast

സൗദിയില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്ന വനിതകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്

ഈ മേഖലയിൽ തൊഴിലെടുക്കുന്ന പുരുഷൻമാരുടെ എണ്ണത്തെക്കാൾ ഇരട്ടിയോളം വരും വനിതകൾ

MediaOne Logo

Web Desk

  • Published:

    31 May 2024 5:39 PM GMT

സൗദിയില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്ന വനിതകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്
X

റിയാദ് : സൗദിയിൽ സ്വയം തൊഴിൽ കണ്ടെത്തുന്ന വനിതകളുടെ എണ്ണത്തിൽ വലിയ വർധനവ്. 2023 അവസാനത്തിലെ കണക്കുകൾ പ്രകാരം സ്വയം തൊഴിൽ മേഖലയിൽ ജോലിചെയ്യുന്ന വനിതകളുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടു. ഈ മേഖലയിൽ തൊഴിലെടുക്കുന്ന പുരുഷൻമാരുടെ എണ്ണത്തെക്കാൾ ഇരട്ടിയോളം വരും വനിതകൾ. നാഷണൽ ലേബർ ഒബ്സർവേറ്ററിയാണ് പുതിയ റിപ്പോർട്ട പുറത്ത് വിട്ടത്. പതിനാറ് ലക്ഷത്തി നാൽപ്പതിനായിരമാണ് രാജ്യത്തെ ആകെ സ്വയം തെഴിൽ സംരഭകരുടെ എണ്ണം. ഇതിന്റെ 63.4 ശതമാനവും വനിതകളാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ട്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ വനിതകളുടെ എണ്ണത്തിൽ 6.5 ശതമാനത്തിന്റ വർധനവ് രേഖപ്പെടുത്തിയതായും റിപ്പോർട്ട് പറയുന്നു. പുരുഷൻമാരെ അപേക്ഷിച്ച് സ്വയം തൊഴിൽ ചെയ്യാനുള്ള ആഭിമുഖ്യം വനിതകളിൽ വർധിച്ചുവരുന്നതായും ഈ രംഗത്തുള്ളവർ പറയുന്നു.

TAGS :

Next Story