Quantcast

മലയാളി ബിസിനസ് പ്രമുഖന്‍ ദമ്മാമില്‍ നിര്യാതനായി

മൂന്നര പതിറ്റാണ്ടിലേറെയായി സൗദിയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    5 March 2024 10:54 PM IST

dammam death
X

ദമ്മാം: മലയാളി ബിസിനസ് പ്രമുഖന്‍ സൗദിയിലെ ദമ്മാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് പുല്ലാളൂര്‍ സ്വദേശി ഉസ്മാന്‍ ചൊവ്വഞ്ചേരിയാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെ ശ്വാസ തടസ്സം നേരിട്ട ഇദ്ദേഹത്തെ അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെ മരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

മൂന്നര പതിറ്റാണ്ടിലേറെയായി സൗദിയില്‍ പ്രവാസ ജീവിതം നയിക്കുകയാണ് ഉസ്മാന്‍. അല്‍ഖോബാറിലെ കബയാന്‍ അലി സൂപ്പര്‍മാര്‍ക്കറ്റ് ഉടമയാണ് ഉസ്മാന്‍.

TAGS :

Next Story