Quantcast

ദമ്മാമില്‍ മലയാളി ഹൃദയാഘതത്തെ തുടര്‍ന്ന് മരിച്ചു

മലപ്പുറം തിരൂർ സ്വദേശി മുഹമ്മദാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    20 Jun 2024 9:46 AM

ദമ്മാമില്‍ മലയാളി ഹൃദയാഘതത്തെ തുടര്‍ന്ന് മരിച്ചു
X

ദമ്മാം: സൗദിയിലെ ദമ്മാമിൽ മലയാളി ഹൃദയാഘതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തിരൂർ സ്വദേശി മുഹമ്മദാണ് മരിച്ചത്. നെഞ്ച് വേദന അനുഭവപ്പെട്ട മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദമ്മാം ണെയിന്റീൻ വൺ ഏരിയയിൽ കഫ്തീരിയ ജീവനക്കാരനാണ്. മകന്റെ കല്യാണത്തിന് അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക മാറ്റി. കെ.എം.സി.സി സേവന വിഭാഗത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കിവരികയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story