Quantcast

സൗദി ത്വാഇഫിൽ വാഹനാപകടത്തിൽ മലയാളി സ്ത്രീ മരിച്ചു

മലപ്പുറം കോട്ടക്കൽ പറപ്പൂർ ശാന്തിനഗറിലെ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആലുങ്ങൽ സാജിതയാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-08-01 19:05:31.0

Published:

1 Aug 2023 6:00 PM GMT

സൗദി ത്വാഇഫിൽ വാഹനാപകടത്തിൽ മലയാളി സ്ത്രീ മരിച്ചു
X

റിയാദ്: ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളി കുടുംബത്തിന്റെ വാഹനത്തിന് പിറകിൽ ത്വാഇഫിനടുത്ത് വെച്ച് അമിത വേഗത്തിലെത്തിയ കുവൈത്തി പൗരന്റെ കാറിടിച്ച് ഒരു മരണം. മലപ്പുറം കോട്ടക്കൽ പറപ്പൂർ ശാന്തിനഗറിലെ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആലുങ്ങൽ സാജിത (55) ആണ് മരിച്ചത്. മലയാളികളുടെ വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരിൽ രണ്ട് പേർ പരിക്കുകളോടെ ആശുപ്രത്രിയിൽ ചികിത്സയിലാണ്.

ഇന്നലെയാണ് സംഭവം. സൗദിയിലെ ബുറൈദക്കടുത്ത് ബുഖൈരിയയിൽ നിന്നും മക്കയിൽ ഉംറക്കെത്തിയതായിരുന്നു മലയാളി കുടുംബം. കോട്ടക്കൽ സ്വദേശിയായ മുഹമ്മദലിയും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. ഇദ്ദേഹത്തിന്റെ ഉമ്മയും, പെങ്ങളും, ഉപ്പയും, മകനും, ഉമ്മയുടെ സഹോദരിയുമായിരുന്നു വാഹനത്തിൽ. ത്വാഇഫിൽ നിന്നും റിയാദിലേക്ക് വരുന്ന വഴിയിലെ ളുലും എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ച കാറിന് പിറകിൽ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇതിനെ തുടർന്ന് മലയാളി കുടുംബത്തിന്റെ വാഹനം പലതവണ മറിഞ്ഞു.

മുഹമ്മദലിയുടെ ഉമ്മയുടെ സഹോദരിയാണ് മരണപ്പെട്ട ആലുങ്ങൽ സാജിത. ഇവരെ മക്കയിൽ ഖബറടക്കാനാണ് ശ്രമം. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ മുന്നിലിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മുഹമ്മദലിയുടെ ഉമ്മ ഖദീജ, പെങ്ങൾ ആയിഷ എന്നിവർ ത്വാഇഫിൽ പരിക്കുകളോടെ ചികിത്സയിലാണ്. കുവൈത്തി പൗരന്റെ വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരും മക്കയിൽ നിന്ന് മടങ്ങുകയായിരുന്നു. കെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സ്വാലിഹ് നാലകത്തിന്റെ മേൽനോട്ടത്തിൽ നടപടികൾ പൂർത്തിയാക്കുകയാണ്. പരിക്കേറ്റവരുടെ പരിചരണത്തിനായി ഷിബിലി ജാബിർ, ഷാന തൽഹത്ത് എന്നിവരും സഹായത്തിനുണ്ട്.

TAGS :

Next Story