Quantcast

ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി

10 വർഷമായി സൗദി കാർപ്പറ്റിൽ ഇലക്ട്രീഷ്യനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു

MediaOne Logo

Web Desk

  • Published:

    7 Jan 2025 11:24 AM GMT

A native of Alappuzha passed away due to heart attack in Riyadh
X

റിയാദ്: ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. ചാരുംമൂട് വേടകപ്ലാവ് സ്വദേശി സുരേഷ് ദാമോദരനാണ് ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച റിയാദിലെ താമസസ്ഥലത്തു വച്ച് നിര്യാതനായത്. പ്രഭാത ഭക്ഷണത്തിനുശേഷം സാധനം വാങ്ങുന്നതിനായി പുറത്തേക്ക് പോകാൻ തയ്യാറാകുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 10 വർഷമായി സൗദി കാർപ്പറ്റിൽ ഇലക്ട്രീഷ്യനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

ഭാര്യ സിന്ധു. മകൾ ശിവാനി. അച്ഛനും അമ്മയും അടക്കമുള്ള കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകുന്നതിനു വേണ്ട ക്രമീകരണം കമ്പനി ഏറ്റെടുത്തു നടത്തുകയും ഇന്ന് രാത്രി ഉള്ള ശ്രീലങ്കൻ എയർലൈൻസിൽ കൊണ്ട് പോകുകയും ചെയ്യും. അന്ത്യകർമങ്ങൾ ചാരുംമൂട്ടിൽ ഉള്ള ഭവനത്തിൽ വച്ച് നാളെ നടക്കുന്നതാണെന്ന് കുടുംബം അറിയിച്ചു.

TAGS :

Next Story