Quantcast

മലപ്പുറം സ്വദേശി മക്കയിൽ വാഹനാപകടത്തിൽ മരിച്ചു

ശനിയാഴ്ച രാത്രി മക്കയിലെ സായിദിയിൽ വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

MediaOne Logo

Web Desk

  • Published:

    28 Jan 2024 1:06 PM

Makkah Accident death
X

മക്ക: മലപ്പുറം സ്വദേശി മക്കയിൽ വാഹനാപകടത്തിൽ മരിച്ചു. പരപ്പനങ്ങാടി ഒട്ടുമ്മൽ ചെറിയബാവയുടെ മകൻ കുപ്പാച്ചെന്റെ സഫ് വാൻ (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മക്കയിലെ സായിദിയിൽ വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സഫ്‌വാൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കൂടെയുണ്ടായിരുന്ന സുഹൃത്തിന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. മക്കയിലെ അൽ നൂർ ഹോസ്പിറ്റലിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും.

TAGS :

Next Story