Quantcast

മലപ്പുറം അരീക്കോട് സ്വദേശി റിയാദിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

അരീക്കോട് സ്വദേശി കച്ചേരിപറമ്പിൽ ഷാജിയെയാണ് റിയാദ് സുൽത്താനയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    8 Jun 2024 5:35 AM GMT

മലപ്പുറം അരീക്കോട് സ്വദേശി റിയാദിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ
X

റിയാദ്: മലപ്പുറം സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അരീക്കോട് ഊർങ്ങാട്ടിരി കല്ലട്ടിക്കൽ സ്വദേശി കച്ചേരിപറമ്പിൽ ഷാജിയെയാണ് (40) റിയാദ് സുൽത്താനയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

പിതാവ്: അഹ്‌മദ്, മാതാവ്: നഫീസ, ഭാര്യ: ജഷീല, മക്കൾ: ഷെഹീം, ഷെഹസിൻ, ഇസ്ഹാൻ, ഫാത്തിമ ഹെൻസ, ഇനാറ ഹനിയ. മൃതദേഹം റിയാദിൽ ഖബറടക്കും. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട് എന്നിവർ നേതൃത്വം നൽകുന്നു.

TAGS :

Next Story