നിയമകുരുക്കിൽപ്പെട്ട് പത്ത് വർഷമായി സൗദിയിൽ കഴിഞ്ഞ തെലങ്കാന സ്വദേശി നാട്ടിലേക്ക് മടങ്ങി
സൗദിയിൽ പലയിടത്തും അലഞ്ഞുതിരിഞ്ഞ് നടന്ന പോച്ചയ്യ ഒടുവിൽ നാട്ടിലേക്ക് മടങ്ങുന്നതിന് ഇന്ത്യൻ എംബസിയെ സമീപിക്കുകയായിരുന്നു
ദമ്മാം: സൗദിയിൽ നിയമകുരുക്കിൽപെട്ട് പത്ത് വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന തെലങ്കാന സ്വദേശി നാട്ടിലേക്ക് മടങ്ങി. തെലുങ്കാന സ്വദേശി കട്ടേര പോച്ചയ്യയാണ് ഇന്ത്യൻ എംബസിയുടെയും സാമൂഹ്യ പ്രവർത്തകരുടെയും നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ മടങ്ങിയത്. ലേബറായി സ്പോൺസർക്ക് കീഴിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം രണ്ട് വർഷത്തിന് ശേഷം ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതായതോടെ പുറത്ത് ചാടി. ഇതോടെ സ്പോൺസർ ഇദ്ദേഹത്തെ (ഹുറൂബ്) ഒളിച്ചോട്ടത്തിൽ പെടുത്തി. ഒപ്പം പതിനായിരം റിയാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസും രജിസ്റ്റർ ചെയ്തു.
സൗദിയിൽ പലയിടത്തും അലഞ്ഞുതിരിഞ്ഞ് നടന്ന പോച്ചയ്യ ഒടുവിൽ നാട്ടിലേക്ക് മടങ്ങുന്നതിന് ഇന്ത്യൻ എംബസിയെ സമീപിക്കുകയായിരുന്നു. എക്സിറ്റ് ലഭ്യമാക്കുന്നതിന് എംബസി ദമ്മാമിലെ സാമൂഹ്യ പ്രവർത്തകരായ മഞ്ജുവിനും മണിക്കുട്ടനും കൈമാറി. സാമൂഹ്യപ്രവർത്തകർ ലേബർ ഓഫീസുമായും തർഹീലുമായി നിരന്തരം ബന്ധപ്പെട്ടാണ് ഒടുവിൽ എക്സിറ്റ് ലഭ്യമാക്കിയത്. എംബസി വിമാന ടിക്കറ്റ് കൂടി എടുത്ത നൽകിയതോടെ പോച്ചയ്യ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.
t
Adjust Story Font
16