തൃശൂർ സ്വദേശി റിയാദിൽ മരിച്ചു
സുലൈയിൽ സെയിൽസ് മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു

റിയാദ്: തൃശൂർ സ്വദേശി റിയാദിൽ മരിച്ചു. കുന്നംകുളം തൊഴിയൂർ കോട്ടപ്പടി സ്വദേശി ജലീലാ(51)ണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ നാഷണൽ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.
പത്ത് വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം സുലൈയിൽ സെയിൽസ് മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കുന്നുണ്ട്.
Next Story
Adjust Story Font
16