Quantcast

ജിദ്ദ നാഷണൽ ഹോസ്പിറ്റലിന്റെ പുതിയ ശാഖ റിയാദിലും തുറക്കുന്നു

ആയിരത്തിലേറെ ജീവനക്കാരെയുൾക്കൊള്ളുന്ന മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാണ് ഒരുങ്ങുന്നത്

MediaOne Logo

Web Desk

  • Updated:

    2022-03-13 17:51:02.0

Published:

13 March 2022 5:49 PM GMT

ജിദ്ദ നാഷണൽ ഹോസ്പിറ്റലിന്റെ പുതിയ ശാഖ റിയാദിലും തുറക്കുന്നു
X

പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ ജിദ്ദ നാഷണൽ ഹോസ്പിറ്റലിന്റെ പുതിയ ശാഖ സൗദി തലസ്ഥാനമായ റിയാദിലും തുറക്കുന്നു. പുതിയ ഹോസ്പിറ്റലിന്റെ തറക്കല്ലിടൽ ചടങ്ങ് ഇന്ത്യൻ അംബാസിഡറും ഗ്രൂപ്പ് ചെയർമാൻ വി.പി.മുഹമ്മദലിയും ചേർന്ന് നിർവഹിച്ചു. ആയിരത്തിലേറെ ജീവനക്കാരെയുൾക്കൊള്ളുന്ന മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാണ് ഒരുങ്ങുന്നത്.

റിയാദിലെ ഹയ്യൽ മൻസൂറയിലാണ് ജിദ്ദ നാഷണൽ ഹോസ്പിറ്റലിന്റെ മൂന്നാമത്തെ ബ്രാഞ്ച് തുറക്കുന്നത്. ഒരാഴ്ചക്കുള്ളിൽ ആശുപത്രിയുടെ നിർമാണം തുടങ്ങാനാണ് ശ്രമം. 2025ന് മുന്നോടിയായി അത്യാധുനിക മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ജനങ്ങൾക്ക് തുറന്നു നൽകും. സൗദിയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിലെ മറ്റൊരധ്യായമാണ് ജെ.എൻ.എച്ചിന്റെ പുതിയ ആശുപത്രി സംരംഭമെന്ന് ഇന്ത്യൻ അംബാസിഡർ പറഞ്ഞു.

ഫഹദ് രാജാവിന്റെ കാലത്ത് വിദേശികൾക്ക് നിക്ഷേപാവസരം നൽകിയപ്പോൾ സൗദിയിലെ ആരോഗ്യ മേഖലയിലും നിക്ഷേപ രംഗത്തും ആദ്യത്തെ ഇന്ത്യൻ സാന്നിധ്യമായിരുന്നു ജെ.എൻ.എച്ച്. സൗദിയിലെ നിക്ഷേപ സാഹചര്യം എറ്റവും മികച്ചതാണെന്നും മറ്റു രാജ്യങ്ങളിലുള്ളവർ നിക്ഷേപത്തിനായി സൗദിയെ തെരഞ്ഞെടുക്കുന്നത് ഇതു കൊണ്ടാണെന്നും ചെയർമാൻ വിപി മുഹമ്മദലി പറഞ്ഞു. ആരോഗ്യ മേഖലക്ക് പുറമെ ഇതര മേഖലയിലും നിക്ഷേപ സാധ്യതകൾ തേടുന്നുണ്ട്.

ആയിരത്തി ഇരുന്നൂറോളം ജീവനക്കാരുണ്ടാകും പുതിയ ആശുപത്രിയിൽ. നിശ്ചിത ശതമാനം സൗദികൾക്കൊപ്പം വിദേശികൾക്കും തൊഴിലവസരം സൃഷ്ടിക്കും. റിയാദിലെ ജനകീയ ഹോസ്പിറ്റലായി ജെഎൻച്ച് മാറുമെന്നും വിപി മുഹമ്മദലി കൂട്ടിച്ചേർത്തു. ജെ.എൻ.എച്ച് അഡ്മിൻ മാനേജർ അഹമദ് അൽ സഹറാനി, ബിസിനസ് പ്രമുഖരായ സലീം മുല്ലവീട്ടിൽ, അൻസർ എന്നിവർ സന്നിഹിതരായിരുന്നു. റിയാദിലെ ബിസിനസ് പ്രമുഖരും സാമൂഹ്യ പ്രവർത്തകരും ആരോഗ്യ മേഖലയിലുള്ളവരും ചടങ്ങിൽ പങ്കെടുത്തു.

TAGS :

Next Story