Quantcast

നവോദയ ജുമൂമിൽ പുതിയ യൂണിറ്റ് രൂപവത്കരിച്ചു

യൂണിറ്റ് രൂപീകരണവും കൺവെൻഷനും നവോദയ ആക്ടിംഗ് പ്രസിഡന്റ് ഷിഹാബുദ്ദീൻ കോഴിക്കോട് ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    1 Sep 2024 11:52 AM

നവോദയ ജുമൂമിൽ പുതിയ യൂണിറ്റ് രൂപവത്കരിച്ചു
X

മക്ക: ജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയാ കമ്മിറ്റിക്ക് കീഴിൽ ജുമൂമിൽ പുതിയ യൂണിറ്റ് രൂപവത്കരിച്ചു. ജുമൂമിലെ സുൽത്താൻ ഓഡിറ്റോറിയത്തിൽ നടന്ന യൂണിറ്റ് രൂപീകരണവും കൺവെൻഷനും നവോദയ ആക്ടിംഗ് പ്രസിഡന്റ് ഷിഹാബുദ്ദീൻ കോഴിക്കോട് ഉദ്ഘാടനം ചെയ്തു. റഷീദ് പാലക്കാട് അധ്യക്ഷതവഹിച്ചു. റാഷിദ് പട്ടാമ്പി രക്തസാക്ഷി പ്രമേയവും, അബ്ദുൽ സലാം അരിക്കോട് അനുശോചന പ്രമേയവും അവതരിപ്പിച്ചു

ഏരിയ സെക്രട്ടറി ബഷീർ നിലമ്പൂർ സംഘടനാ റിപ്പോർട്ടും സി.സി അംഗം ഫ്രാൻസീസ് ചവറ പുതിയ കമ്മിറ്റിയുടെ പാനലും അവതരിപ്പിച്ചു. നിസാം മുഹമ്മദ് ചവറ, സുഹൈൽ പെരിംബലം, സമദ് ഒറ്റപ്പാലം, പോക്കർ പെരിന്തൽമണ്ണ, മുജീബ് വേങ്ങര എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.

ഭാരവാഹികളായി റാഷിദ് പട്ടാമ്പി (പ്രസിഡന്റ്) ഹംസത് അയ്യൂബലി, ഹംസ തിരൂർ (വൈസ് പ്രസിഡന്റുമാർ) റിയാസ് വയനാട് (സെക്രട്ടറി) ഹുസൈൻ പെരിന്തൽമണ്ണ, ഷംസു പെരിന്തൽമണ്ണ (ജോയിന്റ് സെക്രട്ടറിമാർ) ഷാനവാസ് പാങ്ങോട്ട് (ട്രഷറർ) അൻസാർ താനൂർ (ജീവകാരുണ്യം കൺവീനർ) യൂനുസ് പെരിന്തൽമണ്ണ (ജോയിന്റ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. കൺവെൻഷനിൽ ബുഷാർ ചെങ്ങമനാട് സ്വാഗതവും, റിയാസ് വയനാട് നന്ദിയും പറഞ്ഞു.

TAGS :

Next Story