Quantcast

സൗദി എയർലൈൻസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തീ പടർന്നു

പാക്കിസ്ഥാനിലെ പെഷവാർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് തീ പടർന്നത്

MediaOne Logo

Web Desk

  • Published:

    11 July 2024 4:46 PM GMT

A Saudi Airlines flight caught fire while landing
X

ജിദ്ദ: സൗദി എയർലൈൻസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തീ പടർന്നു. റിയാദിൽ നിന്ന് പുറപ്പെട്ട സൗദി എയർലൈൻസിന്റെ SV 792 എന്ന വിമാനമാണ് പാക്കിസ്ഥാനിലെ പെഷവാർ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിൽ ഇറങ്ങി റൺവേയിലൂടെ ഓടുന്നതിനിടെയാണ് ലാൻഡിങ് ഗിയറിൽ നിന്ന് തീ ഉയർന്നത്. ഉടനെ വിമാനം നിയന്ത്രണത്തിലാക്കിയ പൈലറ്റ് റൺവേയിൽ വിമാനം നിർത്തി എമർജൻസി ഡോറുകൾ തുറന്ന് യാത്രക്കാരെയും ക്യാബിൻ ക്രൂവിനെയും വളരെ വേഗം പുറത്തെത്തിച്ചു.

അഗ്‌നിശമന സേനയും മറ്റ് രക്ഷാ പ്രവർത്തക സംഘങ്ങളും സംഭവ സ്ഥലത്ത് കുതിച്ചെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമൊന്നുമുണ്ടായിട്ടില്ല 276 യാത്രക്കാരും, 21 വിമാനജീവനക്കാരുമാണ് വിമാനത്തിപലുണ്ടായിരുന്നു. സാങ്കേതിക വിദഗ്ധരെത്തിവിമാനം പരിശോധിച്ചു തകരാറുകൾ പരിഹരിക്കുകയാണെന്ന് സൗദിയ അധികൃതർ വ്യക്തമാക്കി, സർവീസുകൾ പുനഃസ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു. വിമാനത്താവളത്തിൽ യാത്രാ സർവീസുകൾക്ക് തടസ്സം നേരിട്ടിരുന്നു. എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രാധാന്യം കൊടുക്കുമെന്ന് എയർലൈൻസ് വക്താവ് പറഞ്ഞു.

TAGS :

Next Story