നിയമകുരുക്കിൽ പെട്ട് ദുരിതത്തിലായ തെലുങ്കാന സ്വദേശിക്ക് നാടണയാനുള്ള വഴി തെളിഞ്ഞു
നാല് വർഷമായി നാട്ടിൽ പോവാനാവാതെ നിയമകുരുക്കിൽ പെട്ട് ദുരിതത്തിലായിരുന്ന തെലുങ്കാന നിസാമാബാദ് സ്വദേശി ഗംഗാറാമിന് നാടണയാനുള്ള വഴി തെളിഞ്ഞു. കൃത്യമായ ജോലിയോ കൂലിയോ ഇല്ലാതെ പരസഹായത്താൽ ജീവിതം തള്ളിനീക്കുന്ന വിവിധ രോഗങ്ങളാൽ അവശനായ ഗംഗാറാമിന് അവസാനം സഹായമായത് അൽ ഹസ്സ ഒഐസിസിയും സാമൂഹ്യ പ്രവർത്തകനും ഒഐസിസി ജീവകാരുണ്യ വിഭാഗം കൺവീനറുമായ പ്രസാദ് കരുനാഗപ്പള്ളിയുമാണ്.
രണ്ട് വർഷം മുമ്പ് വരെ അൽ ഹസ്സയിലെ ഷുക്കേക്കിൽ നിർമ്മാണമേഖലയിൽ ജോലി ചെയ്ത് പോന്നിരുന്ന ഗംഗാറാമിനെ സ്പോൻസർ ഹുറൂബിലാക്കിയതിനാൽ ജോലിക്കോ നാട്ടിലോ പോവാനാവാതെ വിഷമിച്ചു മലയാളി സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് ഇത്രയും നാൾ ജീവിതം തള്ളിനീക്കിയിരുന്നത്.
ഷുക്കേക്കിൽ മുതിർന്ന ഒഐസിസി നേതാവ് ഹമീദ് പൊന്നാനിയുടെ അദ്ധ്യക്ഷതയിൽ ഹൃസ്വമായ യാത്രയയപ്പ് ചടങ്ങിൽ യാത്രാരേഖകൾ ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ ഗംഗാറാമിന് കൈമാറി. ചടങ്ങിൽ ശാഫി കുദിർ, നവാസ് കൊല്ലം, റഫീഖ് വയനാട്, ഷമീർ പാറക്കൽ, സുമൈർ അൽ മൂസ്സ, സൂപ്പി വടകര എന്നിവർ പ്രസംഗിച്ചു. ഷിബു മുസ്തഫ സ്വാഗതവും ഗംഗാറാം നന്ദിയും പറഞ്ഞു.
Adjust Story Font
16