Quantcast

ആയിരം വർഷം പഴക്കം: സൗദിയിലെ അൽ ബഹയിൽ പുരാതന നഗരം കണ്ടെത്തി

അൽ മഅമല എന്ന പ്രദേശത്താണ് പുരാതന നഗരം കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    1 Jan 2025 5:10 PM GMT

ആയിരം വർഷം പഴക്കം: സൗദിയിലെ അൽ ബഹയിൽ പുരാതന നഗരം കണ്ടെത്തി
X

റിയാദ് സൗദിയിലെ അൽബഹയിൽ ഭൂമിക്കടിയിൽ ആയിരം വർഷം പഴക്കമുള്ള നഗരം കണ്ടെത്തി. അൽ ബഹയിലെ അൽ മഅമല എന്ന പ്രദേശത്താണ് പുരാതന നഗരം കണ്ടെത്തിയത്. ഗ്രാനൈറ്റ് കല്ല് കൊണ്ടുള്ള മതിലുകളും, മണ്ണുകൊണ്ടുള്ള ടൈലുകളും ജിപ്‌സം പൊതിഞ്ഞ ഭിത്തികളുമാണ് കണ്ടെത്തിയത്. നിർമാണ നൈപുണ്യത്തിന്റെ അടയാളങ്ങൾ ഓരോ വസ്തുവിലും കാണാം. മുറികളും, സ്റ്റോറുകളും , ജലസംവിധാനവും, അടുക്കളകളും, ഉൾക്കൊള്ളുന്നതാ നിർമ്മാണം.

ആധുനിക നഗരങ്ങളുടെ മാത്യകയിലാണ് ഈ പട്ടണം ഉള്ളത്. ലോഹ ഉപകരണങ്ങൾ, നിറമുള്ള ക്ലാസുകൾ, കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ എന്നിവയും കണ്ടെടുത്തു. അകെ 230 വസ്തുക്കളാണ് ഇവിടെനിന്നും കണ്ടെടുത്തത്. പുരാതനകാലത്ത് കച്ചവട മാർഗ്ഗമായിരുന്ന ദർബ് അൽ ഫീൽ അഥവാ ആനപ്പാതയിലാണ് ഈ മേഖല കണ്ടെത്തിയിട്ടുള്ളത്. ഇസ്ലാമിക കാലത്ത് തീർത്ഥാടനം നടത്താൻ ഉപയോഗിച്ചിരുന്ന വഴിയും ഇതുതന്നെയായിരുന്നു. ഇസ്ലാമിക നാഗരികത, സഞ്ചാര പാതകൾ, തീർത്ഥാടന കേന്ദ്രങ്ങൾ, ചരിത്രശേഷിപ്പുകൾ എന്നിവയിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തൽ.

TAGS :

Next Story