എ.ബി.സി ആദ്യഘട്ട നറുക്കെടുപ്പ് സൗദിയിൽ പൂർത്തിയായി
വിജയികൾക്ക് രണ്ട് ടൊയോട്ട കൊറോള കാറുകളും 250 സ്വർണനാണയങ്ങളും ആയിരത്തിലധികം മറ്റു സമ്മാനങ്ങളും നൽകിയതായി എ.ബി.സി കാർഗോ അറിയിച്ചു
റിയാദ്: എ.ബി.സി കാർഗോയുടെ സെന്റ് ആന്റ് ഡ്രൈവ് സീസൺ -ടുവിന്റെ ആദ്യഘട്ട നറുക്കെടുപ്പ് സൗദിയിലെ റിയാദിൽ പൂർത്തിയായി. വിജയികൾക്ക് രണ്ട് ടൊയോട്ട കൊറോള കാറുകളും 250 സ്വർണനാണയങ്ങളും ആയിരത്തിലധികം മറ്റു സമ്മാനങ്ങളും നൽകിയതായി എ.ബി.സി കാർഗോ അറിയിച്ചു.
രണ്ടാം ഘട്ട നറുക്കെടുപ്പ് ജൂലൈ 17 ന് നടക്കും. എബിസി കാർഗോ പ്രഖ്യാപിച്ച സമ്മാന പദ്ധതിയുടെ ആദ്യഘട്ട നറുക്കെടുപ്പ് ബത്ത ഫറസ്ദഖ് സ്ട്രീറ്റിലെ ഏ.ബി.സി കാര്ഗോ കോര്പറേറ്റ് ഓഫീസിൽ വെച്ചായിരുന്നു. മൂന്ന് ടൊയോട്ട കൊറോള കാറുകളും 500 സ്വർണനാണയങ്ങളും ആയിരത്തിലധികം മറ്റു സമ്മാനങ്ങളും പ്രഖ്യാപിച്ചു കൊണ്ട് ആരംഭിച്ച സെൻഡ് ആന്റ് ഡ്രൈവിൽ അനേകായിരങ്ങളാണ് പങ്കെടുത്തത്.
ഇന്നലെ നടന്ന ചടങ്ങിൽ ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചു. മനിരുൾ ഷെയ്ക്ക്, മുഹമ്മദ് അനനട്ട് എന്നിവരാണ് ഒന്നാം സമ്മാനമായ രണ്ടു ടൊയോട്ട കൊറോള കാറുകൾക് അർഹരായത് . രണ്ടാം സമ്മാനമായ ഇരുനൂറ്റന്പത് സ്വർണ്ണനാണയങ്ങളും മറ്റ് സമ്മാനങ്ങളും നിരവധി ഭാഗ്യശാലികൾക്ക് ലഭിച്ചു. ജനകീയമായ പദ്ധതികൾ എബിസി കാർഗോ തുടരുമെന്ന് എബിസി കാർഗോ ചെയര്മാന് ഡോ. ഷെരീഫ് അബ്ദുൽ ഖാദർ അറിയിച്ചു.
നിരവധി ഉപഭോക്താക്കൾ ചടങ്ങിലെത്തി. എബിസി കാർഗോ ഡയറക്ടർ സലിം പുതിയോട്ടിൽ, ജനറൽ മാനേജർ മുഹമ്മദ് സാലിഹ്, ഇക്കണോമിക് അഡ്വൈസർ തുർക്കി അൽ സോബാഗി എന്നിവർ നറുക്കെടുപ്പിന് മേൽനോട്ടം വഹിച്ചു. മുഹമ്മദ് സുലൈമാൻ അൽ റുമൈഖാനി, അബ്ദുല്ല അൽ ഖഹ്താനി, ബഷീർ പാരഗൺ തുടങ്ങിയ അതിഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. രണ്ടാം ഘട്ട നറുക്കെടുപ്പ് ജൂലൈ 17ന് നടക്കും. ഇതില്‍ ഒരു ടൊയോട്ട കൊറോള കാറും 250 സ്വര്‍ണനാണയങ്ങളും 500 പേര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. പ്രമുഖ കാര്‍ഗോ കമ്പനിയായ എ.ബി.സിയുടെ സൗദിയിലെ ബ്രാഞ്ചുകളില്‍ മാത്രമാണ് പ്രൊമോഷന്‍ ലഭ്യമാവുക.
Adjust Story Font
16