സൗദിയിൽ ഗാർഹിക ജീവനക്കാരുടെ ലെവി നിർത്തലാക്കൽ; പഠനം നടത്താൻ നിർദേശം
നാലിൽ കൂടുതൽ ഗാർഹിക ജീവനക്കാരുള്ള സ്വദേശി തൊഴിലുടമക്കും രണ്ടിൽ കൂടുതല് ജീവനക്കാരുള്ള വിദേശി തൊഴിലുടമക്കുമാണ് ലെവി ബാധകമാകുക
സൗദിയിൽ ഗാർഹീക തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ സെലക്ടീവ് വാർഷിക ലെവി നിർത്തലാക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ നിർദ്ദേശം. സൗദി ശൂറാ കൌൺസിലാണ് മാനവവിഭവശേഷി മന്ത്രാലയത്തിന് നിർദ്ദേശം നൽകിയത്. നാലിൽ കൂടുതൽ ഗാർഹിക ജീവനക്കാരുള്ള സ്വദേശി തൊഴിലുടമക്കും രണ്ടിൽ കൂടുതല് ജീവനക്കാരുള്ള വിദേശി തൊഴിലുടമക്കുമാണ് ലെവി ബാധകമാകുക.
ഗാർഹിക ജീവനക്കാർക്ക് ഏർപ്പെടുത്തിയ സെലക്ടീവ് വാർഷിക ലെവി നിറുത്തലാക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ ശൂറാ കൌൺസിൽ ആവശ്യപ്പെട്ടു. മാനവവിഭവശേഷി മന്ത്രാലയത്തോടാണ് കൌൺസിൽ ആവശ്യമുന്നയിച്ചത്. മന്ത്രാലയം ഗാർഹീക ജീവനക്കാർക്ക് നിർബന്ധമാക്കിയ ലെവി സമ്പ്രദായം പുനപരിശോധിക്കുന്നതിനാണ് നിർദ്ദേശം നൽകിയത്. നാലിൽ കൂടുതൽ ഗാർഹീക ജീവനക്കാരുള്ള സ്വദേശി തൊഴിലുടമകൾക്കും രണ്ടിൽ കൂടുതൽ ജീവനക്കാരുള്ള വിദേശി തൊഴിലുടമക്കും വാർഷിക ലെവി ഏർപ്പെടുത്തുന്നതിന് മന്ത്രാലയം ഉത്തവ് പുറപ്പെടുവിച്ചിരുന്നു.
ഈ വർഷം മെയ് 22 മുതൽ നിയമം പ്രാബല്യത്തിലായി. സ്വദേശി നാലിൽ കൂടുതലുള്ള ഓരോ ഗാർഹീക ജീവനക്കാരനും വിദേശി രണ്ടിൽ കൂടുതലുള്ള ഓരോ ജീവനക്കാരനും വർഷത്തിൽ 9600 റിയാൽ വീതം ലെവി അടക്കണം. ആദ്യഘട്ടത്തിൽ പുതുതായി നിയമിക്കുന്ന ജീവനക്കാർക്കാണ് ലെവി ബാധകമാകുക. രണ്ടാം ഘട്ടത്തിൽ എല്ലാവർക്കും നിയമം ബാധകമാകും. അടുത്ത വർഷം മെയിലാണ് രണ്ടാം ഘട്ടം ആരംഭിക്കുക.
Adjust Story Font
16