Quantcast

ജോലിക്കിടയിലെ അപകടങ്ങൾ; 28,000 പേർക്ക് പരിക്കേറ്റതായി സൗദി അറേബ്യ

കൂടുതൽ പരിക്കേറ്റവരുള്ളത് സൗദിയിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള റിയാദിലാണ്

MediaOne Logo

Web Desk

  • Updated:

    2023-02-02 18:25:43.0

Published:

2 Feb 2023 4:46 PM GMT

ജോലിക്കിടയിലെ അപകടങ്ങൾ; 28,000 പേർക്ക് പരിക്കേറ്റതായി സൗദി അറേബ്യ
X

റിയാദ്: ജോലിക്കിടെ കഴിഞ്ഞ വർഷം 28,000 പേർക്ക് പരിക്കേറ്റതായി സൗദി അറേബ്യ. 2021നെ അപേക്ഷിച്ച് അപകടങ്ങൾ എട്ട് ശതമാനം കുറഞ്ഞു. രാജ്യത്ത് നടപ്പാക്കിയ കർശന നിയമങ്ങൾ അപകടങ്ങൾ കുറച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നിർമാണ മേഖലയിലാണ് പോയ വർഷവും ഏറ്റവും കൂടുതൽ പേർക്ക് പരിക്ക്. 10,000ത്തിനടുത്താണ് ഈ മേഖലയിൽ പരിക്കേറ്റവരുടെ എണ്ണം. ഫാക്ടറി ഉൾപ്പെടെ നിർമാണ രംഗത്ത് ആറായിരത്തി അറുന്നൂറ് പേർക്ക് പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സ തേടിയ ചെറുതും വലുതുമായ എല്ലാ പരിക്കുകളും ഈ കണക്കിൽ പെടും. ഈ വർഷം തൊഴിലിടങ്ങളിൽ വെച്ച് പരിക്കേറ്റവരുടെ കണക്കാണ് അതോറിറ്റി പുറത്ത് വിട്ടത്. ആയിരം സ്ത്രീകളുൾപ്പെടെ 28,000 പേർക്കാണ് പരിക്കേറ്റത്. ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണ്.

35-39ന് ഇടയിൽ പ്രായമുള്ളവരാണ് പരിക്കേറ്റവരിൽ ഏറെയും. ഈ പ്രായത്തിലുള്ള അയ്യായിരത്തി അഞ്ഞൂറ് പേർക്ക് പരിക്കേറ്റു. 19ന് വയസ്സിന് താഴെയുള്ളവർക്കാണ് ഏറ്റവും കുറവ് പരിക്ക്. 105 പേർ മാത്രം. കൂടുതൽ പരിക്കേറ്റവരുള്ളത് സൗദിയിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള റിയാദിലാണ്. 2021നെ അപേക്ഷിച്ച് സൗദിയിൽ പ്രൊജക്ടുകളുടെ എണ്ണത്തിൽ വൻ വർധനവുണ്ട്. എന്നിട്ടും ഈ വർഷം അപകടങ്ങൾ കുറഞ്ഞു. നിർമാണ രംഗത്തുൾപ്പെടെ തൊഴിലാളികൾക്കുള്ള സുരക്ഷക്കായി നടപ്പാക്കിയ കർശന നിയമങ്ങൾ അപകടങ്ങൾ കുറച്ചെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്.

TAGS :

Next Story