സൗദിയിൽ കോവിഡിനെതിരെ ആക്ടിവേഷൻ കുത്തിവെപ്പ്
രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നടപടി
ദമ്മാം: സൗദിയിൽ കോവിഡ് വകഭേദത്തിനെതിരെ പുതുക്കിയ പ്രതിരോധ കുത്തിവെപ്പ് നൽകി തുടങ്ങി. രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ വാക്സിനുകളുടെ വിതരണം ആരംഭിച്ചത്. നിലവിലെ കോവിഡ് വാക്സിനുകൾ സ്വീകരിച്ച് രണ്ട് മാസം പിന്നിട്ടവർക്ക് പുതിയ വാക്സിൻ സ്വീകരിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.
ആക്ടിവേഷൻ ഡോസുകളായാണ് കുത്തിവെപ്പെടുക്കുന്നത്. രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. മൈ ഹെൽത്ത് ആപ്ലിക്കേഷൻ വഴി അപ്പോയ്മെന്റ് ബുക്ക് ചെയ്യാം. പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, വിട്ടുമാറാത്ത അസുഖമുള്ളവർ, ഉയർന്ന പകർച്ചവ്യാധി, അപകട സാധ്യതയുള്ള മേഖലകളിൽ ജോലിയെടുക്കുന്നവർ എന്നിവർ നിർബന്ധമായും വാക്സിൻ സ്വീകരിക്കണമെന്നും മന്ത്രാലയം ഉണർത്തി. പന്ത്രണ്ട് വയസ്സിന് താഴെയുള്ളവർക്ക് വാക്സിൻ ലഭിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
Adjust Story Font
16