Quantcast

സൗദിയിൽ നാളെ മുതൽ സ്‌കൂളുകളിൽ നേരിട്ട് പഠനം ആരംഭിക്കും

സ്‌കൂളുകളിലെ സൗകര്യവും വിദ്യാർഥികളുടെ എണ്ണവും പരിഗണിച്ച് മൂന്നായി തരം തിരിച്ചാണ് പ്രവർത്തന രീതി നിശ്ചയിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    22 Jan 2022 5:44 PM GMT

സൗദിയിൽ നാളെ മുതൽ സ്‌കൂളുകളിൽ നേരിട്ട് പഠനം ആരംഭിക്കും
X

സൗദിയിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം കിൻഡർ ഗാർഡൻ ഉൾപ്പെടെയുള്ള സ്‌കൂളുകളിൽ നാളെ മുതൽ നേരിട്ട് പഠനം ആരംഭിക്കും. കർശന കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സ്‌കൂളുകൾ തുറക്കുന്നത്. ഇതോടെ രാജ്യത്തെ സർക്കാർ, സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾ പൂർണ്ണമായും പ്രവർത്തനസജ്ജമാകും. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സൗദിയിലെ എല്ലാ സ്‌കൂളുകളിലും നേരിട്ട് പഠനം ആരംഭിക്കുന്നതിന് വിദ്യഭ്യാസ മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു. കെ.ജി. തലം മുതൽ ആറാം തരം വരെയുള്ള ക്ലാസുകളിലാണ് നാളെ മുതൽ ഓഫ്ലൈൻ ക്ലാസുകൾ ആരംഭിക്കുക. ഏഴ് മുതൽ മുകളിലോട്ടുള്ള ക്ലാസുകളിൽ ഇതിനകം നേരിട്ട് പഠനം ആരംഭിച്ചിട്ടുണ്ട്.

പതിമൂവായിരത്തിലധികം പ്രൈമറി സ്‌കൂളുകളും 4800 കിൻഡർ ഗാർഡൻ സ്‌കൂളുകളുമാണ് രാജ്യത്തുള്ളത്. മുപ്പത്തിയഞ്ച് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. സ്‌കൂളുകളിലെ സൗകര്യവും വിദ്യാർഥികളുടെ എണ്ണവും പരിഗണിച്ച് മൂന്നായി തരം തിരിച്ചാണ് പ്രവർത്തന രീതി നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി ലോ, മീഡിയം, ഹൈ എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചിട്ടിട്ടുണ്ട്. തൊണ്ണൂറ്റി ഏഴ് ശതമാനം സ്‌കൂളുകളും ലോ മീഡിയം കാറ്റഗറികളിൽ ഉൾപ്പെടുന്നവയാണ്. ഇതിനിടെ രാജ്യത്ത് അതിശൈത്യം തുടരുന്നതിനാൽ കുട്ടികളെ കട്ടിയുള്ള വസ്ത്രങ്ങൾ അണിയിച്ച് സ്‌കൂളുകളിലേക്ക് അയക്കാൻ രക്ഷിതാക്കൾക്ക് പ്രത്യേക നിർദ്ദേശവും നല്കിയിട്ടുണ്ട്.

After the Covid restrictions in Saudi Arabia, direct education will begin tomorrow in schools, including kindergartens.

TAGS :

Next Story