Quantcast

സൗദിയിൽ ബൈക്കുകൾ വാടകയ്‌ക്കെടുക്കാൻ പ്രായപരിധി നിശ്ചയിച്ചു

ബൈക്കും സ്‌കൂട്ടറും വാടകയ്ക്ക് നൽകുന്ന എല്ലാ കടകളും സിവിൽ ഡിഫൻസിന്റെ അനുമതി നേടണം

MediaOne Logo

Web Desk

  • Published:

    26 Oct 2024 3:53 PM GMT

Age limit has been set for renting bikes in Saudi Arabia
X

റിയാദ്: സൗദിയിൽ ബൈക്കുകൾ വാടകക്കെടുക്കാൻ അനുമതി 17 വയസിന് മുകളിലുള്ളവർക്ക് മാത്രമാക്കി ചുരുക്കി. ഓരോ പ്രാവശ്യം വാടകയ്ക്ക് കൊടുത്തതിന് ശേഷവും ഹെൽമറ്റ് അണു നശീകരണത്തിന് വിധേയമാക്കണം. ഗവൺമെന്റ് പ്ലാറ്റ്ഫോമായ സർവ്വേയിലാണ് ബൈക്കുകളും സ്‌കൂട്ടറുകളും വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് മന്ത്രാലയമാണ് പുതിയ നിയമങ്ങൾ പ്രസിദ്ധീകരിച്ചത്.

പരിഷ്‌കരിച്ച നിയമങ്ങൾ ഇപ്രകാരമാണ്: 17 വയസിന് മുകളിലുള്ളവർക്ക് മാത്രമേ ഇനി ബൈക്കുകൾ വാടകക്ക് നൽകാൻ അനുവദിക്കൂ. ഓരോ പ്രാവശ്യം വാടകയ്ക്ക് കൊടുത്തതിന് ശേഷവും ഹെൽമറ്റ് അണുനശീകരണത്തിന് വിധേയമാക്കി എന്ന് സ്ഥാപനം ഉറപ്പാക്കണം. ബൈക്കും സ്‌കൂട്ടറും വാടകയ്ക്ക് നൽകുന്ന എല്ലാ കടകളും സ്റ്റാളുകളും സിവിൽ ഡിഫൻസിന്റെ അനുമതി നേടണം. സ്ഥാപനങ്ങൾക്ക് വ്യവസായ രജിസ്‌ട്രേഷൻ, നിക്ഷേപ കരാർ എന്നിവ നിർബന്ധമാണ് തുടങ്ങിയവയാണ് പുതിയ നിയമങ്ങൾ. വ്യവസായ മേഖലയിൽ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുക, പരിസര സൗന്ദര്യം, യാത്രക്കാരുടെ സുരക്ഷ, പാർക്കിംഗ് സംവിധാനം മെച്ചപ്പെടുത്തുക, മേഖലയുടെ വളർച്ച തുടങ്ങിയവ ലക്ഷ്യമിട്ടാണ് നിയമ പരിഷ്‌കാരം.

TAGS :

Next Story