Quantcast

സൗദിയിലുടനീളം എയർ ആംബുലൻസ് സേവനം; ലൈസൻസുള്ള ഓപ്പറ്റർമാരെ ക്ഷണിച്ച് റെഡ്ക്രസന്റ്

2023ൽ മാത്രം 1560 അടിയന്തരസഹായം നൽകി

MediaOne Logo

Web Desk

  • Published:

    15 Oct 2024 4:43 PM GMT

Air Ambulance Service across Saudi Arabia
X

ജിദ്ദ: എയർ ആംബുലൻസ് സംവിധാനം രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലേക്കും വ്യാപിപ്പിക്കാൻ സൗദിയിലെ റെഡ് ക്രസന്റ് അതോറിറ്റി. ഇതിന് മുന്നോടിയായി അടുത്ത വർഷത്തേക്ക് എയർ ആംബുലൻസ് ഓപ്പറേറ്റ് ചെയ്യാൻ വിവിധ കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തുടനീളം എയർ ആംബുലൻസ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.

സൗദി റെഡ് ക്രസന്റ് അതോറിറ്റിയാണ് 2025-ൽ രാജ്യത്തുടനീളം സേവനം നൽകാൻ കഴിയുന്ന ഓപ്പറേറ്റർമാരെ തേടുന്നത്. പുതിയ ഓപ്പറേറ്റർക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി അംഗീകരിച്ച ലൈസൻസ് വേണം. എയർ മെഡിക്കൽ ആംബുലൻസ് സേവനങ്ങളിൽ മുൻപരിചയവും ഉണ്ടായിരിക്കണം.

റിയാദ്, മക്ക, മദീന, അൽഖസിം, കിഴക്കൻ പ്രവിശ്യ, അസീർ, തബൂക്ക്, ഹായിൽ, ജീസാൻ, നജ്റാൻ, അൽബാഹ, അൽജൗഫ് എന്നിവിടങ്ങളിൽ സേവനം വർധിപ്പിക്കും. 2023ൽ മാത്രം 1560 അടിയന്തര മെഡിക്കൽ കേസുകളിൽ എയർ ആംബുലൻസ് ടീം സേവനം നടത്തിയിട്ടുണ്ട്. ഗുരുതര ആരോഗ്യ പ്രയാസങ്ങളിലും റോഡ് അപകട സമയത്തുമാണ് എയർആംബുലൻസ് സേവനം കാര്യമായി ഉപയോഗിക്കുന്നത്. ശസ്ത്രക്രിയകൾ സുഗമമാക്കുന്നതിന് ആശുപത്രികൾക്കിടയിൽ അവയവങ്ങൾ എത്തിക്കുന്നതിനും എയർ മെഡിക്കൽ ആംബുലൻസ് സേവനം ഗുണം ചെയ്യുന്നുണ്ട്.

TAGS :

Next Story