റിയാദില്‍ ലാന്‍റിംഗിനിടെ ടയർ പൊട്ടിത്തെറിച്ച എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ മടക്കയാത്ര വൈകുന്നു
ഇന്നലെ രാത്രിയാണ് വിമാനത്തിന്‍റെ ഇടതുഭാഗത്തെ ടയർ പൊട്ടിത്തെറിച്ചത്
റിയാദ്: ലാന്‍റിംഗിനിടെ ടയർ പൊട്ടിത്തെറിച്ച എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ മടക്കയാത്ര വൈകുന്നു. കോഴിക്കോട് നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽ പെട്ടത്.
തിങ്കളാഴ്ച രാത്രി 11നായിരുന്നു സംഭവം. ഇടതുഭാഗത്തെ ടയറാണ് പൊട്ടിയത്. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. റിയാദിൽ നിന്നും കോഴിക്കോടേക്ക് ഇന്നലെ രാത്രി 11:45 ന് മടങ്ങേണ്ട വിമാനമായിരുന്നു ഇത്. യാത്രക്കാരെ ഹോട്ടല്‍ മുറികളിലേക്ക് മാറ്റിയിരിക്കുകയാണ്. എപ്പോഴാണ് വിമാനം പുറപ്പെടുകയെന്നതില്‍ ഇതുവരെ അധികൃതരില്‍ നിന്നും വ്യക്തത വന്നിട്ടില്ല.
Air India Express returns delayed due to flat tire during landing in Riyadh
Next Story
Adjust Story Font
16