Quantcast

എയർ ഇന്ത്യ സമരം; സർക്കാർ തലത്തിൽ ഇടപെടൽ ആവശ്യമെന്ന് പ്രവാസി വെൽഫെയർ ദമ്മാം

വിമാനങ്ങൾ പൊടുന്നനെ റദ്ദാക്കപ്പെടുമ്പോൾ വിസ കാലാവധി തീരുന്ന നിരവധി പേർക്ക് തൊഴിൽ നഷ്ടം അടക്കമുള്ള പ്രയാസങ്ങൾ നേരിടേണ്ടി വരുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-05-08 16:55:18.0

Published:

8 May 2024 4:39 PM GMT

Air India strike; Pravasi Welfare Dammam says intervention at the government level is necessary
X

ദമ്മാം: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തിയ അപ്രതീക്ഷിത സമരത്തിൽ കേന്ദ്ര സർക്കാർ ഉടൻ ഇടപെട്ട് എത്രയും പെട്ടന്ന് പ്രശ്നം പരിഹരിക്കണമെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി. വിമാനങ്ങൾ പൊടുന്നനെ റദ്ദാക്കപ്പെടുമ്പോൾ വിസ കാലാവധി തീരുന്ന നിരവധി പേർക്ക് തൊഴിൽ നഷ്ടം അടക്കമുള്ള പ്രയാസങ്ങൾ നേരിടുന്നതിന് ഇടയാക്കും.

അവശ്യ സർവീസുകൾ സ്വകാര്യ മേഖലക്ക് തീറെഴുതി കൊടുക്കുന്ന കേന്ദ്രസർക്കാർ നടപടികൾ തിരുത്തണമെന്നും വിമാന സർവീസുകൾ റദ്ദാക്കപ്പെടുമ്പോൾ യാത്രക്കാർക്കുള്ള നഷ്ടപരിഹാരം സർക്കാർ ഉറപ്പുവരുത്തണമെന്നും, എമർജൻസി യാത്രയിൽ തടസ്സമുണ്ടാകുമ്പോൾ പ്രതിസന്ധി യാത്രക്കാർ തന്നെ പരിഹരിക്കണമെന്ന നിലവിലെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തമെന്നും പ്രവാസി വെൽഫെയർ സൗദി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പത്രക്കുറിപ്പിൽആവശപ്പെട്ടു.

TAGS :

Next Story