ഇന്ത്യയിൽ നിന്ന് വിമാന സർവീസ്; സൗദി തീരുമാനം കാത്തിരിക്കുകയാണെന്ന് അംബാസിഡർ
കോവിഡ് വാക്‌സിനേഷൻ ലോകത്തുടനീളം പൂർത്തിയായായാലേ കാര്യങ്ങൾ പഴയപടിയാകൂവെന്ന് നിക്ഷേപ സമ്മേളനത്തിൽ സൗദി ടൂറിസം മന്ത്രി പറഞ്ഞിരുന്നു
ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാന സർവീസ് തുടങ്ങുന്ന കാര്യത്തിൽ സൗദിയുടെ തീരുമാനം കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദ്. ഇന്ത്യയിലെ വാക്‌സിനേഷൻ വർധിച്ച കാര്യം സൗദി അറേബ്യയെ ബോധ്യപ്പെടുത്തിയതായും റിയാദിലെ ആഗോള നിക്ഷേപ സമ്മേളനത്തിൽ വെച്ച് അംബാസിഡർ മീഡിയവണിനോട് പറഞ്ഞു. വിമാന യാത്രയുടെ കാര്യത്തിൽ ഇന്ത്യയിലെ ഭൂരിഭാഗം പേരും വാക്‌സിനേഷൻ സ്വീകരിച്ചാലേ പഴയപടിയാകൂ എന്നാണ് സൂചന. ഇന്ത്യയിൽ വലിയൊരു പങ്കും സ്വീകരിച്ച വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതിയില്ലാത്തതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിലും ഇടപെടുന്നുണ്ട്.
കോവിഡ് വാക്‌സിനേഷൻ ലോകത്തുടനീളം പൂർത്തിയായായാലേ കാര്യങ്ങൾ പഴയപടിയാകൂവെന്ന് നിക്ഷേപ സമ്മേളനത്തിൽ സൗദി ടൂറിസം മന്ത്രി പറഞ്ഞിരുന്നു. രാജ്യത്തെ ജനയുടെ സിംഹഭാഗവും പ്രതിരോധ ശേഷി കൈവരിച്ചാലേ സാമൂഹ്യ ആരോഗ്യ രംഗം മെച്ചപ്പെടൂ. അതുവരെ പ്രതിസന്ധി തുടരും. ഇന്ത്യയും സൗദിയും തമ്മിൽ കോവിഡ് സാഹചര്യത്തിലും സഹകരണം മെച്ചപ്പെട്ടതായി അംബാസിഡർ പറഞ്ഞു. ഇന്ത്യയുമായുള്ള പുതിയ കരാറുകൾ സൗദി ഒപ്പുവെച്ചിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16