റിയാദ് മെട്രോയുടെ യെല്ലോ ലൈനിലെ എയർപോർട്ട് 1, 2 ടെർമിനൽ സ്റ്റേഷനുകൾ തുറന്നു
റിയാദ്: റിയാദ് മെട്രോയുടെ യെല്ലോ ലൈനിലെ ഐയർപോർട്ട് ടെർമിനൽ ഒന്ന്, രണ്ട് സ്റ്റേഷനുകളിലേക്കുള്ള സേവനം ആരംഭിച്ചു. റിയാദിലെ വിവിധ പ്രദേശങ്ങളെ എയർപോർട്ടുമായി ബന്ധിപ്പിക്കുന്നതാണ് യെല്ലോ ലൈൻ. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവുമായി റിയാദിനെ ഈ പാത ബന്ധിപ്പിക്കും. യാത്രക്കാർക്കിനി പൊതുഗതാഗതം മാത്രമുപയോഗിച്ച് എയർപോർട്ടിലേക്ക് എളുപ്പത്തിൽ വരാനും പോകാനും കഴിയും. യാത്രക്കാർക്ക് കൃത്യ സമയത്തിന് എയർപോർട്ടിലെത്താനും, ചെലവ് കുറഞ്ഞ ഗതാഗതം ഒരുക്കാനും, റോഡിലെ തിരക്ക് കുറക്കാനും ഇതിലൂടെ സാധ്യമാകും.
കഴിഞ്ഞ ദിവസം മെട്രോ പാർക്കിങ്ങിൽ പണം നൽകാതെ പാർക്ക് ചെയ്യാനുള്ള സൗകര്യവും റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ഒരുക്കിയിരുന്നു. 12 മണിക്കൂറായിരിക്കും സൗജന്യ പാർക്കിംഗ് അനുവദിക്കുക. ലോകത്തിലെ ഏറ്റവും നീളമുള്ള ഡ്രൈവറില്ലാ മെട്രോയാണ് റിയാദിലേത്. നാല് സെൻട്രൽ സ്റ്റേഷനുകളടക്കം ആകെ 85 സ്റ്റേഷനുകളാണ് റിയാദ് മെട്രോക്കുള്ളത്. സ്റ്റേഷനുകളെ പരസ്പരം ബന്ധിപ്പിച്ച് ആയിരത്തോളം ബസ്സുകളും സർവീസ് നടത്തും. സാധാരണക്കാരെ കൂടി ലക്ഷ്യം വെച്ചുള്ളതാണ് റിയാദ് മെട്രോ. അതിനാൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് മെട്രോ സേവനം.
Adjust Story Font
16