ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന പരിശീലകരുടെ പട്ടിക: നാലാമനായി അൽ നസ്ർ കോച്ച്
ഡിയാഗോ സിമിയോണിയാണിയാണ് ഒന്നാമത്

റിയാദ്: ലോകത്തിലെ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന പരിശീലകരുടെ പട്ടികയിൽ നാലാമത്തെ കോച്ചായി സ്റ്റെഫാനോ പിയോളി. 174 കോടി രൂപയാണ് ഇദ്ദേഹം ഒരു വർഷം ശമ്പളമായി വാങ്ങുന്നത്. സൗദി അൽ നസ്ർ ക്ലബ്ബിന്റെ നിലവിലെ കോച്ചാണ് പിയോളി. സൗദി പ്രോ ലീഗിലെ മറ്റ് മൂന്ന് പരിശീലകരും ഉയർന്ന ശമ്പളം ലഭിക്കുന്ന കോച്ചുമാരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ഗീവ് മി സ്പോർട് വെബ്‌സൈറ്റിന്റെ കണക്കുകളാണ് പുറത്തു വന്നത്. 2024-2025 വർഷത്തെ ലോകത്തിലെ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന പരിശീലകരുടെ പട്ടികയാണിത്. ഇതിൽ നാലാം സ്ഥാനത്താണ് സ്റ്റെഫാനോ പിയോളി. ജനകീയനും ഏറെ ആരാധകരുമുള്ള പരിശീലകനുമാണിദ്ദേഹം. സൗദി അൽ നസ്ർ ക്ലബ്ബിന്റെ നിലവിലെ കോച്ചാണ് പിയോളി. 174 കോടി രൂപയിലധികമാണി ഇദ്ദേഹത്തിന്റെ വാർഷിക വരുമാനം. 97 കോടി രൂപയിലധികം വരുമാനവുമായി അൽ അഹ്‌ലി പരിശീലകൻ മാത്തിയാസ് യായ്സ്ലെയാണ് പട്ടികയിൽ ഇടം പിടിച്ച സൗദി ലീഗിലെ മറ്റൊരു പരിശീലകൻ. 87 കോടി രൂപയിലധികം വരുമാനവുമായി അൽ ഹിലാൽ പരിശീലകൻ ജോർജി ജെസുസ് തൊട്ട് പിറകിലുണ്ട്, 84 കോടി രൂപയിലധികം വരുമാനവുമായി അൽ ഇത്തിഹാദ് പരിശീലകൻ ലോറന്റ് ബ്ലാങ്ക് എന്നിവരും പട്ടികയിൽ ഇടം നേടി.
അർജന്റീനക്കാരനായ ഡിയാഗോ സിമിയോണിയാണ് ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന പരിശീലകൻ. 262 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വാർഷിക വരുമാനം. മാഞ്ചസ്റ്റർ സിറ്റിയുടെ കോച്ച് പെപ് ഗ്വാർഡിയോളയാണ് രണ്ടാമത്, 210 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ശമ്പളം. ആഴ്‌സണലിന്റെ മൈക്കൽ ആർട്ടേറ്റയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തിനുള്ളത്.
Adjust Story Font
16