മലയാളികൾക്കായി അൽകോബാർ സൗഹൃദ വേദി രൂപികരിച്ചു
അൽ കോബാറിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികളെ ഒറ്റ കുടക്കീഴിൽ അണി നിരത്തുക എന്ന ലക്ഷ്യത്തോടെ 'കോബാർ സൗഹൃദ വേദി' രൂപികരിച്ചു. അൽ കോബാർ കേന്ദ്രീകരിച്ച് സമീപ പ്രദേശങ്ങളായ ദഹറാൻ, റാക്ക, അസീസിയ, തുക്കുബ എന്നീ സ്ഥലങ്ങളും ഉൾപ്പെടുത്തിയാണ് കോബാർ സൗഹൃദ വേദിയുടെ രൂപീകരണം.
അര നൂറ്റാണ്ട് പിന്നിടുന്ന കോബാറിലെ മലയാളി പ്രവാസി ജീവിതത്തിൽ മത, രാഷ്ട്രീയ, പ്രാദേശിക അതിരുകൾക്ക് അതീതമായൊരു കൂട്ടായ്മയുടെ അഭാവമാണ് കോബാർ സൗഹൃദ വേദി രൂപികരിക്കാൻ പ്രേരകമായതെന്നും, ഈ പ്രദേശങ്ങളിലെ പ്രവാസി മലയാളികളെ സംബന്ധിക്കുന്ന മുഴുവൻ വിഷയങ്ങളിലും അതിരുകളില്ലാതെ ആർജവത്തോടെ ഇടപെടുകയെന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും ഭാരവാഹികൾ അറിയിച്ചു.
15ന് വൈകുന്നേരം അൽ കോബാറിലെ വെൽക്കം റെസ്റ്റോറന്റിൽ ചേർന്ന പ്രാരംഭ യോഗത്തിൽ റസാഖ് ബാബു അധ്യക്ഷത വഹിച്ചു. ആസിഫ് അഷറഫ് ആമുഖ പ്രസംഗവും, നസീറ അഷറഫ് സ്വാഗതവും, ബിജു എബ്രഹാം നന്ദിയും പറഞ്ഞു. യോഗത്തിൽ ജേക്കബ് ഉതുപ്പ്, അഷറഫ് പെരിങ്ങോം, സാജിദ സുരേഷ്, പ്രഭാകരൻ പൂവത്തൂർ, മുസ്തഫ നാണിയൂർ, അഷറഫ് എം.എ അംഗടിമുഗർ എന്നിവർ ആശംസയും അർപ്പിച്ചു.
ജേക്കബ് ഉതുപ്പിനെ രക്ഷാധികാരിയായും റസാഖ് ബാബു, ആസിഫ് അഷ്റഫ് എന്നിവരെ യഥാക്രമം പ്രസിഡന്റും സെക്രട്ടറിയുമായും, ബിജു എബ്രഹാമിനെ ട്രഷററുമായും തിരഞ്ഞെടുത്തു.
സഹ രക്ഷാധികാരി: ഷിബു പുതുക്കാട്, വൈസ് പ്രസിഡന്റ്: സാജിദ സുരേഷ്, മുസ്തഫ നാണിയൂർ. ജോയിന്റ് സെക്രട്ടറി : പ്രഭാകരൻ പൂവത്തൂർ, അഷ്‌റഫ് പെരിങ്ങോം, ജോയിന്റ് ട്രഷറർ: ആന്റണി. സാമൂഹിക ക്ഷേമം: ഷുക്കൂർ പൂഴിത്തറ, സിദ്ധീഖ്. മീഡിയ: വരുൺ സോണി, സുനീർ ബാബു. കൂടാതെ 8 അംഗ എക്സികൂട്ടീവും നിലവിൽ വന്നു.
Adjust Story Font
16