Quantcast

നവകേരള യാത്രയെ അൽഹസ്സ ഒഐസിസി അപലപിച്ചു

MediaOne Logo

Web Desk

  • Published:

    21 Dec 2023 8:49 AM GMT

നവകേരള യാത്രയെ അൽഹസ്സ ഒഐസിസി അപലപിച്ചു
X

നവ കേരള സദസ്സെന്ന ഓമനപ്പേരിട്ട് മുഖ്യമന്ത്രിയും പരിവാരങ്ങളും 34 ദിവസമായി കേരളത്തിൻ്റെ തെരുവീഥികളിലൂടെ നരനായാട്ട് നടത്തിയ യാത്ര നവ കേരള സദസ്സല്ല, മറിച്ച് നവ കേരള ഗുണ്ടാ യാത്രയായിരുന്നുവെന്ന് ഒഐസിസി സൗദി അൽ ഹസ്സ ഏരിയ കമ്മറ്റി പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കൽ, ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ ആരോപിച്ചു.

ജനസമ്പർക്കമാണുദ്ദേശമെങ്കിൽ മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി ചെയ്ത പോലെ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ പരാതികളും വേവലാതികളും സഹിഷ്ണുതയോടെ കേട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമായിരുന്നവെന്നും അവർ അഭിപ്രായപ്പെട്ടു.

ഒരു മാസത്തിലധികമായി സെക്രട്ടറിയേറ്റിനെ നാഥനില്ലാകളരിയാക്കിയാണ് കാസർഗോഡ് നിന്നും തുടങ്ങി സർക്കാർ സ്പോൺസേർഡ് ആഡംബര വിനോദ ധൂർത്ത് യാത്ര തിരുവനന്തപുരത്തെത്തിയിരിക്കുന്നത്. ക്ഷേമപെൻഷനുകൾ മാസങ്ങളോളമായി മുടങ്ങി കിടക്കുന്നതും, നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും, സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങി നടക്കാനാവാത്ത വിധം ക്രമസമാധാനാന്തരീക്ഷം താറുമാറായി കിടക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടി പ്രതിപക്ഷ യുവജന സംഘടനകൾ വിശിഷ്യാ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തികച്ചും ജനാധിപത്യപരമായ രീതിയിൽ കരിങ്കൊടി കാണിച്ച് തങ്ങളുടെ പ്രതിഷേധം അറിയിക്കുമ്പോൾ അസഹിഷ്ണുതയോടെ പാർട്ടി പ്രവർത്തകരെയും സ്വന്തം അംഗരക്ഷകരടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരെയും ദുരുപയോഗപ്പെടുത്തി ക്രൂരമായി മർദ്ദിച്ച് നടത്തിയ യാത്ര നവകേരള “ഗുണ്ടാ യാത്ര” തന്നെയാണെന്നും ആരോപണമുന്നയിച്ചു.

ഇതിനെതിരെ അൽഹസ്സ ഒഐസിസി ശക്തമായി പ്രതിഷേധിക്കുകയും അപലപിക്കുകയും ചെയ്യുന്നതോടൊപ്പം, അനീതിക്കും അക്രമങ്ങൾക്കുമെതിരെ നടക്കുന്ന പോരാട്ടസമരങ്ങളിൽ മുന്നണി പോരാളികളായ യുത്ത് കോൺഗ്രസ്, കെഎസ്്യു മഹിളാ കോൺഗ്രസ് പ്രവർത്തകർക്കും, നേതാക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.

TAGS :

Next Story