Quantcast

ദേശീയ ദിനം വർണ്ണാഭമാക്കി അലിഫ് ഇന്റർനാഷണൽ സ്‌കൂൾ

വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികളടക്കം നിരവധിപേരാണ് ആഘോഷങ്ങളുടെ ഭാഗമായത്

MediaOne Logo

Web Desk

  • Published:

    24 Sep 2024 6:25 AM GMT

ദേശീയ ദിനം വർണ്ണാഭമാക്കി അലിഫ് ഇന്റർനാഷണൽ സ്‌കൂൾ
X

റിയാദ്: സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനം വർണ്ണാഭമാക്കി റിയാദിലെ അലിഫ് ഇന്റർനാഷണൽ സ്‌കൂൾ. കലാപരിപാടികൾ, ഘോഷയാത്ര തുടങ്ങി വിവിധ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികളടക്കം നിരവധിപേരാണ് ആഘോഷങ്ങളുടെ ഭാഗമായത്.

രണ്ട് ദിവസങ്ങളായി നീണ്ടു നിന്ന ആഘോഷ പരിപാടികളിൽ വിദ്യാർത്ഥികളുടെ ഘോഷയാത്ര, വെൽക്കം ഡാൻസ്, ഫ്‌ലാഗ് ഡാൻസ്, ഫാൻസി ഡ്രസ്സ് തുടങ്ങി വിവിധ കലാ പ്രകടനങ്ങളും അരങ്ങേറി. സൗദി എയർലെൻസ് കൺസൾട്ടന്റ് മുഹമ്മദ് അൽ മശാഇരി ചടങ്ങിൽ മുഖ്യാതിഥിയായി. ലുഖ്മാൻ അഹമദ്, അബ്ദുൽ നാസർ മുഹമ്മദ്, ഗാസി അൽ ഉനൈസി, തലാൽ അൽ മുഹ്‌സിൻ, തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.

സാമൂഹ്യപുരോഗതിയുടെയും സാമ്പത്തിക വളർച്ചയുടെയും സൗദി മാതൃക അടയാളപ്പെടുത്തുന്ന നിരവധി കലാപരിപാടികളും അരങ്ങേറി. പ്രിൻസിപ്പൾ മുഹമ്മദ് മുസ്തഫ, അൽ സഹിലി, അലി ബുഖാരി, നിസാമുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

TAGS :

Next Story