സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന്റെ അളവിൽ വർധന
കഴിഞ്ഞ ജൂൺ മാസത്തിൽ 27000 കോടി രൂപയാണ് പ്രവാസികൾ നാട്ടിലേക്കയച്ചത്
റിയാദ്: സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന്റെ അളവിൽ വൻ വർധന. ഇരുപത്തിയേഴായിരം കോടി രൂപയാണ് വിദേശികൾ സൗദിയിൽ നിന്നും നാട്ടിലേക്കയച്ചത്. ജൂൺ മാസത്തിലെ കണക്കാണിത്. മുൻ വർഷം ജൂൺ മാസവുമായി താരതമ്യം ചെയ്യുമ്പോൾ പതിനൊന്ന് ശതമാനം വർധനവുണ്ടായി.
ഓരോ മാസവും മുൻ വർഷവുമായി താരതമ്യം ചെയ്താണ് സൗദി സെൻട്രൽ ബാങ്ക് കണക്കുകൾ പുറത്ത് വിടാറുള്ളത്. കഴിഞ്ഞ നാല് മാസമായി വിദേശികൾ നാട്ടിലേക്ക് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി അയക്കുന്ന പണത്തിന്റെ അളവ് വർധിക്കുകയാണ്.
അതേസമയം, സൗദികൾ വിദേശത്ത് നിന്നും സൗദിയിലേക്ക് അയക്കുന്ന പണത്തിന്റെ അളവിൽ ഒരു ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 5.1 ബില്യൺ റിയാലായാണ് കുറഞ്ഞത്. കുറവ് വന്നതിന്റെ കാരണം അധികൃതർ ഇത് വരെ വ്യക്തമാക്കിയിട്ടില്ല.
Next Story
Adjust Story Font
16