Quantcast

പേരും വിരലടയാളവും പിടികിട്ടാപുള്ളിയോട് സാമ്യം; ഹജ്ജിനെത്തിയ ഇന്ത്യന്‍ സ്വദേശി പിടിയിലായി

സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലില്‍ ജാമ്യത്തിലിറങ്ങിയ ആസിഫ് ഖാനെ ഹജ്ജിനായി മക്കയിലേക്ക് അയച്ചു

MediaOne Logo

Web Desk

  • Published:

    26 Jun 2023 5:59 PM GMT

പേരും വിരലടയാളവും പിടികിട്ടാപുള്ളിയോട് സാമ്യം; ഹജ്ജിനെത്തിയ ഇന്ത്യന്‍ സ്വദേശി പിടിയിലായി
X

ദമ്മാം: ഹജ്ജിനെത്തിയ ഇന്ത്യക്കാരന്‍ സൗദിയില്‍ പിടിയിലായി. മധ്യപ്രദേശ് സ്വദേശി മുഹമ്മദ് ആസിഫ്ഖാനാണ് വിമാനത്താവളത്തില്‍ പിടിയിലായത്. ഒന്നര പതിറ്റാണ്ട് മുമ്പ് അല്‍ഹസ്സയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പിടികിട്ടാപുള്ളിയുടെ പേരും വിരലടയാളവുമായി സാമ്യമുള്ളതായി കണ്ടെത്തിയതാണ് ഇയാൾക്ക് വിനയായത്. എന്നാല്‍ നാട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ആസിഫ്ഖാന്‍ ആദ്യമായാണ് സൗദിയിലെത്തുന്നതെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്.

ഒടുവില്‍ സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലില്‍ ജാമ്യത്തിലിറങ്ങിയ ഇയാളെ ഹജ്ജിനായി മക്കയിലേക്ക് അയച്ചു. കഴിഞ്ഞ ശനിയാഴ്ച ഹജ്ജിനായി ജിദ്ദ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് ആസിഫ്ഖാന്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലാകുകയായിരുന്നു. 16 വര്‍ഷം മുമ്പ് അല്‍ഹസ മുബറസ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കുറകൃത്യത്തിലെ പിടികിട്ടാപുള്ളിയുടെ പേരും വിരലടയാളവും സമമായതാണ് അസിഫ്ഖാനെ കുടുക്കിയത്.

എന്നാല്‍, താന്‍ ജീവിതത്തിലാദ്യമായാണ് സൗദിയിലെത്തുന്നതെന്നാണ് ഇദ്ദേഹവും കൂടെയുള്ളവരും അവകാശപ്പെടുന്നത്. ജിദ്ദയില്‍ നിന്നും വിമാന മാര്‍ഗം അല്‍ഹസയിലെത്തിച്ച ഇദ്ദേഹത്തെ ഇന്ത്യന്‍ എംബസിയും സാമൂഹ്യപ്രവര്‍ത്തകരും ഇടപെട്ട് ജാമ്യത്തില്‍ പുറത്തിറക്കി.

ഹജ്ജ് നിര്‍വ്വഹിക്കുന്നതിനാണ് ജാമ്യമനുവദിച്ചത്. ശേഷം കേസ് നടപടികള്‍ക്കായി വീണ്ടും ഹാജരാകുവാനും പോലീസ് നിര്‍ദ്ദേശം നല്‍കി. പ്രായാധിക്യമുള്ള ഇദ്ദേഹം ജീവിതശൈലി രോഗങ്ങള്‍കൊണ്ട് പ്രയാസത്തിലാണ്. സമൂഹ്യപ്രവര്‍ത്തകന്‍ ഹനീഫ മുവാറ്റുപുഴയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.

TAGS :

Next Story