ഇന്ത്യൻ അധ്യാപകർക്ക് സൗദിയിൽ അറബി ഭാഷാ പരിശീലനം നേടാൻ അവസരം
ഇന്ത്യയിൽനിന്നുള്ള 30 പേർക്ക് അവസരം
ജിദ്ദ: ഇന്ത്യൻ അധ്യാപകർക്ക് സൗദിയിൽ പരിശീലനം നേടാൻ അവസരമൊരുക്കുന്നു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറബി ഭാഷാ പ്രമോഷന്റെ ഭാഗമായാണ് പദ്ധതി. ആദ്യഘട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള 30 പേർക്കാണ് പരിശീലനം ലഭിക്കുക. അറബി ഭാഷ ആഗോള തലത്തിൽ പ്രചരിപ്പിക്കാനുള്ള സൗദിയുടെ സംരംഭത്തിന്റെ ഭാഗമായാണ് പദ്ധതി. സൗദി വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ടെക്‌നിക്കൽ ആന്റ് വൊക്കേഷനൽ ട്രെയിനിംഗ് ഡയരക്റ്ററേറ്റിന് കീഴിലാണ് പരിശീലനം. ഇന്ത്യയിൽ നിന്നുള്ള 30 അധ്യാപകർക്ക് ഇതുവഴി പരിശീലനത്തിന് അവസരം ലഭിക്കും.
പരിശീലനം നൽകാനുള്ള ധാരണാപത്രത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രതിനിധീകരിച്ച് ഡയരക്ടർ ജനറൽ ഡോ. അബ്ദുല്ലാ അഹ്‌മദ് അൽ ഖുദൈരിയും മലബാർ എഡ്യു സിറ്റി ചെയർമാൻ ഡോ. ഹുസൈൻ മടവൂരും ഒപ്പുവെച്ചു. ഒരു മാസത്തെ പരിശീലനമാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കിഴിൽ സൗദിയിൽ വെച്ച് നൽകുക. ഇത് തൊഴിൽ മേഖലയിൽ ഇന്ത്യക്കാർക്ക് വലിയ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് സൽമാന്റെയും സ്വപ്ന പദ്ധതികളായ വിഷൻ 2030 ന്റെ ഭാഗമായാണ് പരിശീലനപരിപാടികൾ ഒരുക്കുന്നത്.
Adjust Story Font
16