കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മദീനയിൽ മരിച്ചു
മദീന സന്ദർശനം നടത്തുന്നതിനിടെ മസ്ജിദ് ഖുബായിലെത്തിയപ്പോൾ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു

മദീന: ഉംറ നിർവഹിക്കാനെത്തിയ കോട്ടയം സ്വദേശി മദീനയിൽ മരിച്ചു. മുണ്ടക്കയത്തിനടുത്ത് 31-ാം മൈൽ പൈങ്ങന സ്വദേശി തടത്തിൽ ടി.എം. പരീദ് ഖാൻ (78) ആണ് മരിച്ചത്. ഭാര്യയോടും മറ്റു കുടുംബങ്ങളോടുമൊപ്പം ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു. മക്കയിൽ ഉംറ നിർവഹിച്ച് മദീന സന്ദർശനം നടത്തുന്നതിനിടെ വ്യാഴാഴ്ച മഗരിബ് നമസ്‌കാരത്തിനായി മസ്ജിദ് ഖുബായിലെത്തിയപ്പോൾ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടൻ അടുത്തുള്ള മദീന ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഭാര്യ: ചപ്പാത്ത് പാറക്കൽ കുടുംബാംഗം സലീന, മക്കൾ: ഷാനവാസ്, ഷഫീഖ് (ഇരുവരും ദുബൈ), പരേതനായ ഷിയാസ്, മരുമക്കൾ: അനീസ, ഷെറീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുൽ ബഖീഹ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മുൻ കെ.ഡി.പി.എ അംഗം ഷാഹുൽ ഹമീദിന്റെ മൂത്ത ജേഷ്ഠനും എക്‌സിക്യൂട്ടീവ് അംഗം സിദ്ദിഖ് റഹീമിന്റെ മാതൃ സഹോദരനുമാണ്. മുസ്‌ലിം ലീഗ് കോട്ടയം ജില്ലാ കമ്മിറ്റിയംഗം, ടൗൺ ജമാഅത്ത് കമ്മിറ്റിയംഗം, ഡോ. രാജൻ ബാബു ഫൗണ്ടേഷൻ ട്രഷറർ, സി.പി.എ. യൂസഫ് അനുസ്മരണ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
Adjust Story Font
16