സൗദിയിൽ വാഹനങ്ങൾക്ക് വാർഷിക ഫീസ്; 50 മുതൽ 190 റിയാൽ വരെ ഈടാക്കും
ഇന്ധനക്ഷമതക്കനുസരിച്ച് ഫീസ് കണക്കാക്കും
ജിദ്ദ: സൗദി അറേബ്യയിൽ വാഹനങ്ങൾക്ക് വാർഷിക ഫീസ് പ്രാബല്യത്തിലായി. വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിലും പുതുക്കുന്ന സമയത്തുമാണ് ഫീസ് ഈടാക്കുക. ഓരോ വാഹനത്തിന്റെയും ഇന്ധനക്ഷമതയും എഞ്ചിൻ ശേഷിയും അനുസരിച്ചാണ് ഫീസ് കണക്കാക്കുക.
വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ലൈസൻസ് അഥവാ ഇസ്തിമാറ അനുവദിക്കുന്ന സമയത്തും പുതുക്കുന്ന സമയത്തുമാണ് വാർഷിക ഫീസ് അടക്കേണ്ടത്. വഹനങ്ങളുടെ ഇന്ധന ഉപഭോഗത്തിനനുസരിച്ച് അഞ്ച് വിഭാഗമങ്ങളായി ഫീസ് തരംതിരിച്ചിട്ടുണ്ട്. ഇന്ധന ഉപഭോഗം കുറഞ്ഞ വാഹനങ്ങൾക്ക് ഫീസൊന്നും അടക്കേണ്ടതില്ല. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക.
ഒക്ടോബർ 22 മുതൽ പ്രാബല്യത്തിൽ വന്ന ഒന്നാം ഘട്ടത്തിൽ 2024 മോഡലിലുള്ള പുതിയ ചെറു വാഹനങ്ങൾക്ക് മാത്രമേ ഫീസ് ഈടാക്കുകയുള്ളൂ. എന്നാൽ അടുത്ത വർഷം ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ എല്ലാ പഴയ വാഹനങ്ങൾക്കും ഫീസടക്കേണ്ടി വരും. 2016 ലോ അതിന് ശേഷമോ നിർമിച്ച ചെറു വാഹനങ്ങൾക്കാണ് അവയുടെ ഇന്ധന ഉപഭോഗമനുസരിച്ച് ഫീസടക്കേണ്ടത്. എന്നാൽ 2015 നും അതിന് മുമ്പുമുള്ള എല്ലാ ചെറുവാഹനങ്ങൾക്കും ഹെവി വാഹനങ്ങൾക്കും അവയുടെ എഞ്ചിൻ ശേഷിക്കനുസരിച്ച് ഫീസ് അടക്കണം. 50 റിയാൽ, 85 റിയാൽ, 130 റിയാൽ, 190 റിയാൽ എന്നിങ്ങിനെയാണ് നിശ്ചയിച്ചിട്ടുള്ള ഫീസ് നിരക്ക്.
Annual fee for vehicles in Saudi; 50 to 190 riyals will be charged
Adjust Story Font
16