സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്; സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണം 20 ലക്ഷമായി
സൗദിയില്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ അനുപാതത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം രണ്ട് ദശലക്ഷം എത്തിയതായി മാനവ വിഭവശേഷി മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ജോലിയെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷാവസാനത്തോടെ സ്വദേശി ജീവനക്കാരുടെ എണ്ണം രണ്ട് ദശലക്ഷത്തിനടുത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ജോലിയെടുക്കുന്നത് (27.7 ശതമാനം).
രണ്ടാം സ്ഥാനത്ത് റിയാദും മൂന്നാം സ്ഥാനത്ത് മക്കയുമാണുള്ളത്. യഥാക്രമം 23.47 ശതമാനവും 23.2 ശതമാനവുമാണ് ഇവിടങ്ങളില്‍ ജോലിയെടുക്കുന്നവരുടെ കണക്ക്. മൊത്തം തൊഴിലാളികളില്‍ 23.71 ശതമാനമാണ് സ്വദേശി അനുപാതം. ഇതില്‍ 64.1 ശതമാനം പേര്‍ പുരുഷന്‍മാരും 35.9 ശതമാനം പേര്‍ സ്ത്രീകളുമാണ്.
Adjust Story Font
16