അറബ് ലീഗ് ഉച്ചകോടിക്ക് നാളെ തുടക്കം; ജിദ്ദാ നഗരം ഒരുങ്ങി
ജിദ്ദാ നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളിയാഴ്ച രാത്രി ഒമ്പത് വരെ ഗതാഗത നിയന്ത്രണമുണ്ടാകും
ജിദ്ദ: നാളെ നടക്കുന്ന അറബ് ലീഗ് ഉച്ചകോടിക്ക് മുന്നോടിയായി സൗദിയിലെ ജിദ്ദാ നഗരം ഒരുങ്ങി. അറബ് ലീഗ് ഉച്ചകോടിക്കായി രാഷ്ട്രത്തലവന്മാർ ജിദ്ദയിലെത്തുന്നത് തുടരുകയാണ്. സിറിയൻ പ്രതിസന്ധിക്ക് പരിഹാരം കാണൽ, സുഡാൻ പ്രതിസന്ധി, ഇസ്രായേൽ-പലസ്തീൻ സംഘർഷം, യമൻ, ഇറാൻ, അറബ് രാഷ്ട്രങ്ങളുടെ ക്ഷേമം എന്നിവയുൾപ്പെടെയുള്ള നാളെ നടക്കുന്ന ഉച്ചകോടിയിൽ ചർച്ചയാകും.
2011-ൽ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ ഭരണത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് രാജ്യത്തിന്റെ അംഗത്വം താൽക്കാലികമായി റദ്ദാക്കിയിരുന്നു. ഇതിന് ശേഷം സിറിയ പങ്കെടുക്കുന്ന ആദ്യത്തെ ഉച്ചകോടിയാണിത്. അറബ് ഐക്യം ഊഷ്മളമാക്കാനുളള തീരുമാനങ്ങളും ഉച്ചകോടിയിലുണ്ടാകും. ജിദ്ദാ നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളിയാഴ്ച രാത്രി ഒമ്പത് വരെ ഗതാഗത നിയന്ത്രണമുണ്ടാകും.
Arab League Summit Begins Tomorrow; The city of Jeddah is ready
Next Story
Adjust Story Font
16