Quantcast

സൗദിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ അറബ് രാജ്യങ്ങളും സംഘടനകളും അപലപിച്ചു

ഇന്നലെയാണ് ഹൂത്തികൾ സ്ഫോടക വസ്തുക്കളുമായി പതിനേഴോളം ഡ്രോണുകൾ സൗദിക്ക് നേരെ വിക്ഷേപിച്ചത്.

MediaOne Logo

Web Desk

  • Published:

    20 Jun 2021 6:13 PM GMT

സൗദിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ അറബ് രാജ്യങ്ങളും സംഘടനകളും അപലപിച്ചു
X

സൗദിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ അറബ് രാജ്യങ്ങളും സംഘടനകളും അപലപിച്ചു. സൗദിയുടെ ദക്ഷിണ ഭാഗത്തെ നഗരങ്ങളെ ലക്ഷ്യമിട്ടാണ് ഹൂത്തികൾ ആക്രമണം നടത്തിയത്. സ്ഫോടക വസ്തുക്കൾ നിറച്ച 17 ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

സൗദിക്ക് നേരെ യമനിലെ ഹൂത്തികൾ തുടരുന്ന ആക്രമണത്തെ വിവിധ അറബ് രാജ്യങ്ങൾ ശക്തമായ ഭാഷയിലാണ് അപലപിച്ചത്. കഴിഞ്ഞ ദിവസത്തെ കൂട്ട ആക്രമണം മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സുരക്ഷയും സ്ഥിരതയും നിലനിർത്താൻ സൗദി സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണക്കുമെന്ന് കുവൈത്ത് അറിയിച്ചു. സിവിലിയൻമാരെ ലക്ഷ്യം വച്ചുള്ള ഹൂത്തികളുടെ ആക്രമണത്തെ യു.എ.ഇയും അപലപിച്ചു.

സൗദിക്ക് സുരക്ഷാ ഭീഷണിയാകുന്ന ഹൂത്തികൾ പ്രദേശത്തിന് മുഴുവനും ഭീഷണിയാണെന്ന് ജോർദാൻ പറഞ്ഞു. മേഖലയുടെ സുരക്ഷക്ക് ഭീഷണിയാകുന്ന തീവ്രവാദികൾക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്ന് അറബ് പാർലമെന്‍റ് അറിയിച്ചു. യു.എനും സൗദിയുൾപ്പെടെയുള്ള സഖ്യരാഷ്ട്രങ്ങളും യമനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ആക്രമണം തുടരുന്നത് മേഖലയിൽ സംഘർഷം വർധിക്കാൻ ഇടയാക്കുമെന്ന് അറബ് സഖ്യവും മുന്നറിയിപ്പ് നൽകി. ഇന്നലെയാണ് ഹൂത്തികൾ സ്ഫോടക വസ്തുക്കളുമായി പതിനേഴോളം ഡ്രോണുകൾ സൗദിക്ക് നേരെ വിക്ഷേപിച്ചത്. ദക്ഷിണ ഭാഗത്തെ ഖമീസ് മുശൈത്ത്, നജ്റാൻ നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം. എന്നാൽ സുരക്ഷാ സേന സമയോചിതമായി ഇടപെട്ടതിനാൽ ആകാശത്ത് വെച്ച് തന്നെ ഇവ തകർക്കുകയാണുണ്ടായത്.

TAGS :

Next Story