ഒരു ബില്യണ്‍ ഡോളറിന്റെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് പ്രഖ്യാപിച്ച് അരാംകോ
റിയാദില്‍ നടന്ന LEAP22 ടെക്‌നോളജി കോണ്‍ഫറന്‍സിലാണ് അരാംകോ ചീഫ് ടെക്നോളജി ഓഫീസര്‍ അഹ്‌മദ് അല്‍ ഖുവൈത്തര്‍ ഇത് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്
റിയാദ്: ഒരു ബില്യണ്‍ ഡോളറിന്റെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ പ്രോസ്‌പെരിറ്റി7 വെഞ്ച്വേഴ്സിന്റെ ഔദ്യോഗിക പ്രവര്‍ത്തനം അരാംകോ പ്രഖ്യാപിച്ചു.
ഒരു വര്‍ഷത്തിലേറെയായി ഫണ്ട് പ്രവര്‍ത്തനക്ഷമമാണെങ്കിലും, റിയാദില്‍ നടന്ന LEAP22 ടെക്‌നോളജി കോണ്‍ഫറന്‍സിലാണ് അരാംകോ ചീഫ് ടെക്നോളജി ഓഫീസര്‍ അഹ്‌മദ് അല്‍ ഖുവൈത്തര്‍ ഇത് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്.
ആഗോള സാമ്പത്തിക വെഞ്ച്വര്‍ ക്യാപിറ്റലായാണ് പ്രോസ്‌പെരിറ്റി7 രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും പുതിയ തലമുറ സാങ്കേതികവിദ്യകളുടെയും ബിസിനസ്സ് മോഡലുകളുടെയും വികസനത്തെ പിന്തുണയ്ക്കുന്നതിനുള്ള ദീര്‍ഘകാല വീക്ഷണത്തോടെ, അത് പ്രവര്‍ത്തിക്കുമെന്നും കമ്പനിയുടെ പ്രസ്താവനയില്‍ അറിയിച്ചു.
പാലോ ആള്‍ട്ടോ, ന്യൂയോര്‍ക്ക്, ബീജിങ്, ഷാങ്ഹായ് എന്നിവിടങ്ങളിലും ഓഫീസുകളുള്ള ഫണ്ടിന്റെ ആസ്ഥാനം ടഹ്റാനാണ്.
പ്രാരംഭ ഘട്ട എന്റര്‍പ്രൈസുകള്‍, ബ്ലോക്ക്‌ചെയിന്‍, സാമ്പത്തിക-വ്യാവസായിക സാങ്കേതികവിദ്യകള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ പരിഹാരങ്ങള്‍ എന്നിവയെല്ലാ പ്രോസ്‌പെരിറ്റി7 ന്റെ നിക്ഷേപങ്ങളില്‍ ഉള്‍പ്പെടുന്നുവയാണ്. സൗദയിലെ വാണിജ്യ എണ്ണഉല്‍പാദനത്തിലെ ആദ്യത്തെ എണ്ണക്കിണറായ ദമ്മാം വെല്‍7ന്റെ പേരിലാണ് ഇത് അറിയപ്പെടുന്നതെങ്കിലും പ്രോസ്പിരിറ്റി വെല്‍ എന്ന മറ്റൊരു പേരുകൂടി നിലവില്‍ ഉപയോഗിക്കുന്നുണ്ട്.
സൗദി അരാംകോയുടെ കരുത്തും വിശാലമായ അടിസ്ഥാന സൗകര്യങ്ങളും പ്രോസ്‌പെരിറ്റി7 ന് സമാനതകളില്ലാത്ത അവസരങ്ങള്‍ നല്‍കുമെന്നും, ഈ സാധ്യത അതിന്റെ പോര്‍ട്ട്ഫോളിയോ കമ്പനികളുടെ വിജയത്തിന് ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതില്‍ സഹായകരമാകുമെന്നും അരാംകോ ചീഫ് ടെക്നോളജി ഓഫീസര്‍ അഹ്‌മദ് അല്‍ ഖുവൈത്തര്‍ അഭിപ്രായപ്പെട്ടു.
Adjust Story Font
16